Your SEO optimized title

പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ. വൈകിട്ട് 6.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ എൻഡിഎ റാലിയെ അഭിവാദ്യം ചെയ്തു പ്രസംഗിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ പ്രവർത്തകരെ പങ്കെടുപ്പിച്ചാണു റാലി സംഘടിപ്പിച്ചിട്ടുള്ളത്. പ്രത്യേക വിമാനത്തിൽ തലസ്ഥാനത്ത് എത്തുന്ന മോദി ആറരയോടെ സ്റ്റേഡിയത്തിലെത്തും. ഒരു മണിക്കൂറോളം അദ്ദേഹം വേദിയിലുണ്ടാകും. കഴിയുമെങ്കിൽ അന്നു തന്നെ മോദിയെ പത്തനംതിട്ടയിൽ പ്രചാരണത്തിനെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.

Leave a Reply

%d bloggers like this: