Your SEO optimized title

കുറച്ച് സമയം കൂടുതല്‍ പറഞ്ഞ് രാഹുല്‍. കര്‍ഷകര്‍ക്ക് സ്വപനതുല്യമായ ആശ്വാസം.

കോണ്‍ഗ്രസ്സ് എത്തിയാല്‍ കാര്‍ഷിക ബജറ്റെന്നും രാഹുല്‍.

കുന്നംകുളം: കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ഷവും രാജ്യത്ത് കാര്‍ഷിക ബജറ്റ് അവതരിപ്പിക്കുമെന്ന് കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ചാലിശ്ശേരിയില്‍ തിരഞ്ഞടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
എല്ലാ വര്‍ഷവും കര്‍ഷകര്‍ക്ക് വേണ്ടി ഒരു ബജറ്റ് അവതരിപ്പിക്കും. കാര്‍ഷിക വിളകളുടെ താങ്ങുവിലയും,
വിളനാശമുണ്ടായാല്‍ നല്‍കുന്ന നഷ്ടപരിഹാരവും, സഹയാവും, സബ്‌സിഡിയും ബജറ്റില്‍ അവതരിപ്പിക്കും.
ഇത് പൊള്ളയായ വാഗ്ധാനമല്ല.
രാജ്യത്തെ സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് കര്‍ഷകര്‍ കൂടിയാണ്.
അവരെ സംരക്ഷിക്കേണ്ട ബാധ്യത രാജ്യത്തെ സര്‍ക്കാരിനുണ്ടെന്നും അദ്ധേഹം പറഞ്ഞു.

കര്‍ഷകര്‍ക്കും, യുവതക്കും, വലിയ പ്രാധാന്യം പ്രസംഗിച്ച മോദി സര്‍ക്കാര്‍ 20000 രൂപ കടമടക്കാന്‍ കഴിയാത്ത കര്‍ഷകരെ ജയിലലടിക്കുകയാണ്.

എന്നാല്‍ 3.5 ലക്ഷം രൂപ തിരച്ചടക്കാത്ത മുതലാളിമാരെ സഹായിക്കുകയും ചെയ്യുന്നു.
മോദി രണ്ട് ഇന്ത്യയാണ് സ്വപനം കാണുന്നത്.
കാര്‍ഷിക കടം തിരിച്ചടക്കാത്തതിന്റെ പേരില്‍ ഒരു കര്‍ഷകനും രാജ്യത്ത് ജയിലില്‍ പോകേണ്ടിവരില്ല, രാഹുല്‍ പറഞ്ഞു.

രാജ്യത്തെ സാധാരണക്കാരന്റെ പണം അപഹരിച്ച് 15ഓളം വരുന്ന മുതലാളിമാര്‍ക്ക് നല്‍കുകയാണ് മോദി ഭരണം ചെയതത്.
മുതലാളിമാരുടെ പണം സാധാരണക്കാരന്റെ പോക്കറ്റിലേക്ക് തിരികെ നല്‍കുന്നതാകും കോണ്‍ഗ്രസ്സ് ഭരണം.

ഒരു രാഷട്രീയ പാര്‍ട്ടിയോ , സംഘടനയോ അല്ല രാജ്യം ഭരിക്കുന്നത്. അത് രാജ്യത്തെ ജനങ്ങളാണ്,
അതാണ് കോണ്‍ഗ്രസ്സിന്റെ നയം,
അത് പ്രാവര്‍ത്തികമാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ 5 വര്‍ഷം ഈ രാജ്യത്തിന് വേണ്ടി എന്ത് ചെയ്തു എന്ന് മോദി പറുയുന്നില്ല.
പകരം രാജ്യ സുരക്ഷയെ കുറിച്ചാണ് പറയുന്നത്. രാജ്യത്ത് ഇരുപതിനായിരത്തിലേറെ കര്‍ഷകര്‍ ആത്മഹത്യചെയ്തു.
ഇത് ദേശ സുരക്ഷയുടെ ഭാഗമാകില്ലേ.
കോടിക്കണക്കിന് യുവാക്കളുടെ തൊഴില്‍ നഷ്ടപെടുന്നത് രാജ്യ സുരക്ഷയുടെ ഭാഗമാകുന്നില്ലേ.
മോദി മറുപടി പറയുന്നില്ല.
അദ്ധേഹത്തിന് തോന്നിയത് പറയുക മാത്രമാണ് ചെയ്യുന്നത്. രാജ്യത്തിന്റെ ശബ്ദം കേള്‍ക്കുന്നില്ല.
കോണ്‍ഗ്രസ്സ് ഭരണം രാജ്യത്തിന്റെ ശബ്ദം കേള്‍ക്കുന്ന സര്‍ക്കാരായിരിക്കും.
അതായത് ജനങ്ങളുടെ ഭരണമാണ് കോണ്‍ഗ്രസ്സ് മുന്നോട്ട് വെക്കുന്നത്.
രാജ്യത്തെ ഓരോ ചെറു ശബ്ദവും കേള്‍ക്കപ്പെടണം. വലിയ ഉത്തര്‍പ്രദേശിനും ചെറിയ നാഗാലാന്‍ിനും തുല്യ പ്രാധാന്യം. നല്‍കുന്ന ഒറ്റ ഇന്ത്യ.
അതാണ് കോണ്‍ഗ്രസ്സ് മുന്നോട്ട വെക്കുന്ന ആശയം.
മോദിയെ കടന്നാക്രമിച്ച രാഹുല്‍ ഇടതുപക്ഷത്തെ കുറിച്ച് ഒന്നും പറഞ്ഞതേയില്ല.
കേരളത്തില്‍ നിന്നും മത്സരിക്കാന്‍ കഴിഞ്ഞതും കേരളത്തിന്റെ ശബ്ദമാകാന്‍ കഴിയന്നതും ഭാഗമായി കാണുന്നതായും രാഹുല്‍ പറഞ്ഞു. കുറച്ച് സമയം മാത്രമാണ് പ്രസംഗിച്ചതെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞും, യുത്വത്തിന് പുതിയ പ്രതീക്ഷകളും നല്‍കിയാണ് രാഹുല്‍ മടങ്ങിയത്.

കെ പി സിസി പ്രസിഡന്റ് മുല്ലപ്പിള്ളി രത്‌നാകരന്‍. മുന്‍മുഖ്യമന്തി ഉമ്മന്‍ചാണ്ടി. മുസ്ലീലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അബ്ദള്‍ സമദ് സമദാനി. സ്ഥാനാര്‍ത്ഥികളായ രമ്യ ഹരിദാസ്, ഇ ടി മുഹമ്മദ് ബഷീര്‍, ശ്രീകണ്ടന്‍ വി ടി ബലറാം.എം എല്‍എ. തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

%d bloggers like this: