Your SEO optimized title

അമൃതയിലെത്തിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ നാളെ

കൊച്ചി : അതിവേഗയാത്രയിലൂടെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച നവജാതശിശുവിന്റെ ശസ്ത്രക്രിയ നാളെ നടക്കും.
അന്തിമ പരിശോധനാ ഫലം വന്നതിനു ശേഷമായിരിക്കും ശസ്ത്രക്രിയയെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയച്ചു.
ഹൃദയത്തിനുള്ള വൈകല്യങ്ങള്‍ അല്ലാതെ വേറെയും പ്രശ്നങ്ങള്‍ കാണുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കുട്ടി ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ഹൃദയവാല്‍വിന്റെ ഗുരുതര തകരാറാണ് പ്രധാന വെല്ലുവിളി. സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിക്ക് കീഴിലാണ് കുട്ടിയുടെ ചികിത്സ.

കാസര്‍ഗോഡ് സ്വദേശികളായ സാനിയ – മിത്താഹാ ദബതികളുടെ പതിനാറു ദിവസം പ്രായമായ കുഞ്ഞിനെ ഇന്നലെ അഞ്ചരമണിക്കൂര്‍ കൊണ്ടാണ് ആംബുലന്‍സില്‍ മംഗളൂരുവില്‍ നിന്ന് കൊച്ചിയില്‍ എത്തിച്ചത്.
തിരുവനന്തപുരത്തേക്കാണ് പുറപെട്ടതെങ്കിലും സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് അമൃതയില്‍ ചികിത്സ ഭ്യമാക്കിയത്.

Leave a Reply

%d bloggers like this: