Your SEO optimized title

ചിറനല്ലൂരില്‍ കച്ചവടസ്ഥാപനത്തില്‍ തീപിടുത്തം.

കേച്ചേരി: കേച്ചേരി പന്നിത്തടം ബൈപാസ് റോഡില്‍
വഴിയോരകച്ചവടസ്ഥാപനം കത്തി നശിച്ചു.
ചിറനല്ലൂര്‍ കൂമ്പുഴ പാലത്തിനു സമീപം പുറംപോക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വഴിയോരകച്ചവട സ്ഥാപനമാണ് ഇന്നലെ രാത്രി 10 ഓടെ കത്തിയമര്‍ന്നത്.
ഈ വഴി പോവുകയായിരുന്ന ബൈക്ക് യാത്രികന്‍ കടയില്‍ നിന്നും തീ ഉയരുന്നതു കണ്ട് ഫയര്‍ഫോഴ്സിനെ വിളിച്ചറിയിക്കുകയായിയരുന്നു.
ലീഡിംങ്ങ് ഫയര്‍മാന്‍ വികെ മുരളീധരന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചു.
ചെമ്മന്തിട്ട സ്വദേശിയുടെ ഉടനസ്ഥതിയിലുള്ളതാണ് സ്ഥാപനം.

Leave a Reply

%d bloggers like this: