Your SEO optimized title

ചൈനീസ് ആപ്പായ ടിക്ക് ടോക്ക് ഗൂഗിള്‍ പിന്‍വലിച്ചു.

കുറഞ്ഞ കാലത്തിനിടെ ഓണ്‍ലൈന്‍ ലോകത്ത് ജനപ്രീതി നേടിയെടുത്ത ടിക് ടോകിന് ഇന്ത്യയില്‍ നിരോധനം.

ഇന്ത്യയിലെ സര്‍ക്കാരുകളും കോടതികളും ആവശ്യപ്പെട്ടതോടെ ടിക് ടോക് ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നു നീക്കം ചെയ്തു.

കഴിഞ്ഞ ദിവസം തന്നെ ചൈനീസ് ടിക് ടോക് ആപ് പ്ലേസ്റ്റോറില്‍ നിന്നു നീക്കം ചെയ്‌തെന്നാണ് അറിയുന്നത്.
രാജ്യത്തു ഒന്നടങ്കം ടിക് ടോക്കിനു നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ടിക് ടോക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ വിധിയും വന്നിരുന്നു. ഈ വിധിക്ക് സ്റ്റേ അനുവദിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

ഇതിനു പിന്നാലെയാണ് ടിക് ടോക് നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് കരുതുന്നത്.
രാജ്യത്തിനു ഭീഷണിയായ ടിക് ടോക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയവും ഗൂഗിളിനും ആപ്പിളിനും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നാണ് അറിയുന്നത്. ഇതിന്റെ ഭാഗമായിട്ടായിരിക്കാം ടിക് ടോക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു നീക്കിയതെന്നാണ് കരുതുന്നത്.

ചൈനീസ് ഷോര്‍ട് വിഡിയോ ആപ്ലിക്കേഷന്‍ ടിക് ടോക് അടിയന്തരമായി നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടു മദ്രാസ് ഹൈക്കോടതിയാണ് ശക്തമായി ആവശ്യപ്പെട്ടത്. സെക്‌സ്, ലഹരി,
ആഭാസ ഡാന്‍സുകള്‍, കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള പോണോഗ്രഫി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ആപ് നിരോധിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.


ടിക് ടോകിലെ ആഭാസ വിഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മാധ്യമങ്ങള്‍ക്കും ഹൈക്കോടതി നിയന്ത്രണമേര്‍പ്പെടുത്തി.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. ജസ്റ്റിസ് എന്‍. കൃപാകരന്‍, എസ്.എസ്. സുന്ദര്‍ എന്നിവരടങ്ങിയ ബഞ്ചാണ് വിഷയത്തില്‍ ഇടപെട്ടത്.
മധുര സ്വദേശിയും സാമൂഹികപ്രവര്‍ത്തകനുമായ അഡ്വ. മുത്തുകുമാര്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദ്ദേശം.

രാജ്യത്ത് കഴിഞ്ഞ കുറച്ചു മാസങ്ങളായി സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനു ടിക് ടോക് കാരണമാകുന്നുണ്ടെന്നും ആപ്പിന് വിലക്കേര്‍പ്പെടുത്തണം എന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.
കുട്ടികളാണ് ടിക്ക് ടോക്ക് കൂടുതലായി ഉപയോഗിക്കുന്നതെന്നും ഇത്തരം വിഡിയോകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.
അമേരിക്കയും ഇന്തൊനീഷ്യയും സ്വകാര്യത മുന്‍നിര്‍ത്തി ടിക് ടോക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ ഈ രാജ്യങ്ങളെ ഇന്ത്യ മാതൃകയാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

%d bloggers like this: