കഞ്ചാവ് ലഹരിയിലായിരുന്ന മകന്‍ അച്ഛനെ തല്ലി കൊന്നു.


തിരുവനന്തപുരം: കഴക്കൂട്ടത്ത് കഞ്ചാവ് ലഹരയിലായിരുന്ന മകന്‍ അച്ചനെ ഇരുമ്പ് കമ്പികൊണ്ട് തലയ്ക്കടിച്ചു കൊലപെടുത്തി. മേനംകുളം കളിയില്‍ പഴയ വീട്ടില്‍ രാജ്കുമാറാണ് (55) കൊല്ലപ്പെട്ടത്.

സംഭവത്തില്‍ മകന്‍ ഉണ്ണിക്കുട്ടനെ (25) കഴക്കൂട്ടം അസി.കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവ ശേഷം വീടിന്റെ രണ്ടാം നിലയില്‍ നിന്നും വീണു പരിക്കേറ്റെന്ന് കാട്ടി ആശുപത്രിയിലെത്തിച്ചു.
കഴിഞ്ഞ ചൊവ്വാാഴ്ച രാത്രിയായിരുന്നു സംഭവം.
വീടിന്റെ രണ്ടാംനിലയിലാരുന്ന താഴേക്ക് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ഭാര്യ ജയശ്രീയും മകനും ചേര്‍ന്ന് ഓട്ടോറിക്ഷയിലാണ് മെഡിക്കല്‍കോളേജിലെത്തിച്ചത്.തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവില്‍ അബോധവസ്ഥയിലായിരുന്ന രാജ്കുമാറിനെ കഴിഞ്ഞദിവസം രാവിലെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയമാക്കിയെങ്കിലും രക്ഷിക്കാനായില്ല.
ഗുരുതര പരിക്കേറ്റ രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് സഹായം തേടുകയോ, സംഭവം അയല്‍വാസികളെയോ ബന്ധുക്കളെയോ അറിയിച്ചിരുന്നില്ല.
പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് സംഭവം കൊലപാതകമാണെന്ന് പൊലീസിന് സൂചന നല്‍കിയത്.
തുടര്‍ന്ന് ഉണ്ണിക്കുട്ടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ്‌കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
അച്ചനെ മകന്‍ മുന്‍പും ഉപദ്രവിക്കാറണ്ടെന്നും പറയുന്നു. ഉണ്ണിക്കുട്ടന്‍ കൊലപാതകമുള്‍പടേയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പൊലീസ് ഇയാളുെ അറസ്റ്റ് രേഖപെടുത്തി.

Leave a Reply

%d bloggers like this: