ഗുരുവായൂര്‍ തന്ത്രിയെന്ന് പറഞ്ഞ് ചിലര്‍ഭക്തരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ദേവസം.

2014 ഏപ്രില്‍ മുതല്‍ ചേന്നാസ് പി.സി നാരായണന്‍ നമ്പൂതിരിപ്പാടാണ് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി.

ഗുരുവായൂര്‍: ക്ഷേത്രം തന്ത്രിയാണെന്ന് പറഞ്ഞ് ചിലര്‍ ഭക്തരേയും പൊതു ജനങ്ങളേയും തെറ്റിദ്ധരിപ്പിക്കുന്നതായി ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി മോഹന്‍ദാസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
തന്ത്രിയാണെന്ന് പറഞ്ഞ് ചിലര്‍ പല വേദികളിലും പ്രത്യക്ഷപ്പെടുകയും പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്നുണ്ട്.
2014 ഏപ്രില്‍ മുതല്‍ ചേന്നാസ് പി.സി നാരായണന്‍ നമ്പൂതിരിപ്പാടാണ് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി. മറ്റാരും ക്ഷേത്രം തന്ത്രിയല്ല. ചേന്നാസ് പി.സി നാരായണന്‍ നമ്പൂതിരിപ്പാടിനല്ലാതെ മറ്റാര്‍ക്കും തന്ത്രിയായി പ്രവര്‍ത്തിക്കാനോ പൊതു പ്രസ്താവനകള്‍ നടത്താനോ യാതൊരു അവകാശവുമില്ലെന്നും ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു.

Leave a Reply

%d bloggers like this: