കേന്ദ്രത്തിലേത് വര്‍ഗീയ ഫാസിസമാണെങ്കില്‍ കേരളത്തില്‍ രാഷ്ട്രീയ ഫാസിസം. വി.എം. സുധീരന്‍.

ചാവക്കാട്: കേന്ദ്രത്തിലേത് വര്‍ഗീയ ഫാസിസമാണെങ്കില്‍ കേരളത്തില്‍ രാഷ്ട്രീയ ഫാസിസം.
മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാലത് അടുത്ത തലമുറയോട് നാം ചെയ്യുന്ന വലിയ ഒരു ചതിയായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍.

യു.ഡി.എഫ്. സ്ഥാനാര്‍ഥി ടി.എന്‍. പ്രതാപന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തെക്കന്‍ പാലയൂരില്‍ സംഘടിപ്പിച്ച കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ മോദിയുടെ നേതൃത്വത്തില്‍ വര്‍ഗീയ ഫാസിസമാണെങ്കില്‍ കേരളത്തില്‍ പിണറായിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ ഫാസിസമാണ് നടക്കുന്നത്. ദസ്തഗീര്‍ മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. ഫിറോസ് പി.തൈപ്പറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി. വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം കെ. സദറുദ്ധീന്‍, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബീന രവി ശങ്കര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി. ഷാനവാസ് തിരുവത്ര, വനിതാ ജില്ലാ പ്രസിഡന്റ് ഹസീന താജുദ്ധീന്‍, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ലത്തീഫ് പാലയൂര്‍, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറി സി.ആര്‍. ഹനീഫ, കെ.വി സത്താര്‍, തബ്ഷീര്‍, അനീഷ് പാലയൂര്‍, നൗഷാദ് തെക്കുംപുറം, ഫസല്‍, ഫഹദ്, റഷീദ്, പി.വി. സാജന്‍, സി.എം. മുജീബ് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ നവാസ് തെക്കുംപുറം സ്വാഗതവും, കെ. പി അഷറഫ് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

%d bloggers like this: