അതിവേഗയാത്രക്കിടിയില്‍ നഗജാത ശിശുവിനു നേരെ വര്‍ഗീയ പരാമര്‍ശം; യുവാവ് അറസ്റ്റില്‍.

ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു കുറിപ്പ് ബിനില്‍ സോമസുന്ദരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

കൊച്ചി: മംഗലാപുരത്ത് നിന്ന് 185 ദിവസം പ്രായമുള്ള കുഞ്ഞിനെ ആംബുലന്‍സില്‍ ചികിത്സക്കായി കൊണ്ടുവരുന്നതിനെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം കടവൂര്‍ സ്വദേശിയായ ബിനില്‍ സോമ സുന്ദരന്‍ എന്നയാളേയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
153-എ വകുപ്പ് പ്രകാരം മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് ഇയാള്‍ക്കെതിരെകേസെടുത്തത്.
സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം സൃഷ്ടിച്ച സംഭവത്തില്‍ പൊലീസ് സൊമേധയാ കേസെടുക്കുകയായിരുന്നു.

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് അതിവേഗ യാത്രനടത്തുമ്പോള്‍ സമാനതകളില്ലാത്ത ഐക്യദാര്‍ഡ്യവുമായാണ് കേരളം കൈകോര്‍ത്തത്.

തെരുവോരങ്ങളെല്ലാം ഒരേ മനസ്സാല്‍ ആംബുലന്‍സിന് വേണ്ടി വഴിമാറിയപ്പോള്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം ഇവര്‍ക്കൊപ്പം നിന്നു.
ഈ സമയത്താണ് സോഷ്യല്‍ മീഡിയയിലൂടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും വര്‍ഗീയ വിഷം ചീറ്റിയും കുറിപ്പ് ബിനില്‍ സോമസുന്ദരം പോസ്റ്റിട്ടത്.

ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു കുറിപ്പ് ബിനില്‍ സോമസുന്ദരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഈ കുറിപ്പിനെതിരെ വലിയ തോതിലുള്ള പ്രതിഷേധം ഇരമ്പിയതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.ഹിന്ദു രാഷ്ട്ര സേവകനാണ് എന്നാണ് ഇയാള്‍ ഫേസ്ബുക്കില്‍ സ്വയം പരിചയപ്പെടുത്തുന്നത്.

Leave a Reply

%d bloggers like this: