പാലിയേക്കര ടോൾ പ്ലാസയിലെ തൂണിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

പാലിയേക്കര ടോള്‍പ്ലാസ കെട്ടിടത്തിന്റെ തൂണില്‍ നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. മണ്ണംപേട്ട കാംബ്രിഡ്ജ് നഗര്‍ തണ്ട്യേക്കല്‍ ജോണിയുടെ മകന്‍ ടോണി(42) ആണ് മരിച്ചത്.ആമ്പല്ലൂർ ഭാഗത്തേക്ക് വന്നിരുന്ന ട്രാക്കിലെ തൂണിലാണ് ബൈക്ക് ഇടിച്ചത്. തൂണിൽ തലയിടിച്ച് തെറിച്ചുവീണ ടോണിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ. ടോള്‍പ്ലാസയില്‍ ജീവനക്കാരനായിരുന്ന ടോണി ഇപ്പോള്‍ ബംഗ്‌ലുരുവില്‍ ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. ലിന്‍സിയാണ് ഭാര്യ.

Leave a Reply

%d bloggers like this: