ചാലക്കുടി പുഴയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു; തീർത്ഥാടക സംഘത്തിലെ വിദ്യാർത്ഥി മരിച്ചു

ഏഴാറ്റു മുഖം പ്രകതി ഗ്രാമത്തിന് സമീപത്ത് വെച്ചാണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചത്. മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനായി ആലപ്പുഴ അര്‍ത്തുങ്കലില്‍ നി്ന്ന് വന്ന വെട്ടിയാഴിക്കല്‍ ജോസഫിന്റെ മകന്‍ സെലസ്റ്റിന്‍ (19)ആണ് മുങ്ങി മരിച്ചത്. ഐ. ടി. ഐ മെക്കാനിക്  ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. ഇരുപത്തിയൊന്ന് പേരടങ്ങുന്ന യുവാക്കളുടെ    സംഘമാണ് തീര്‍ത്ഥാടനത്തിനായി വന്നിരുന്നത്. ഉച്ചക്കൊരു മണിയോടെ ചാലക്കുടി പുഴയില്‍ തുമ്പൂര്‍ മുഴിക്കടത്തായി വാഹനം പാര്‍ക്ക് ചെയ്തു കൊണ്ട് പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം പുഴയിലൂടെ നടന്നാണ് നല്ല അടിയൊഴുക്കും, താഴ്ചയും ഉള്ള പാണന്‍ കുഴിയില്‍ സംഘം എത്തിയത്.

എല്ലാവരും ചേർന്ന് കയത്തിന് വട്ടം നീന്തുന്നതിനിടയിൽ യുവാവ് ഒഴുകില്‍ പെടുകയായിരുന്നു. കൂടെയുള്ളവര്‍ ചേർന്ന് രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അടിയൊഴുക്ക് ശക്തമായ ഇവിടെ യുവാവ് ഒലിച്ചു പോവുകയായിരുന്നു. സംഭവമറിഞ്ഞ് അതിരപ്പിള്ളി, അയ്യംമ്പുഴ പോലീസും, ചാലക്കുടിയില്‍ നിന്ന് ഫയര്‍ ഫോഴ്‌സും  സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൂന്ന് മണിക്കൂറിന് ശേഷം വൈകിട്ടി അഞ്ച് മണിയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചാലക്കുടി സർക്കാർ ആശുപത്രി മോർച്ചറിയിൽ.

പുറമെ നിന്ന് വരുന്ന വര്‍ക്ക് ഇവിടുത്തെ താഴ്ചയോ, അടിയൊഴുക്കോ ഒന്നും അറിയുവാന്‍ സാധിക്കില്ല. ഇതറിയാതെ പുഴയിൽ വന്ന് നീന്തുവാന്‍ ശ്രമിക്കുന്നതാണ് അപകടം വരുത്തുന്നത് . പുഴയില്‍ വെള്ളം കുറവാണെന്ന് വെച്ചാണ് പലരും നീന്തി കൂളിക്കുന്നത് പുഴിയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം ശ്രദ്ധിക്കാതെ വരുന്നത് വിലയേറിയ ജീവനുക്കളാണ് നഷ്ടമാക്കുന്നത്. സമീപത്തുള്ള പ്രകൃതി ഗ്രാമത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍  എത്തിയ സംഘത്തിലെ നാല് പേരുടെ ജീവന്‍ വരെ നഷ്ടമായ സ്ഥലമാണ്.

Leave a Reply

%d bloggers like this: