തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണ ആഹ്വാനവുമായി മാവോയിറ്റ് പോസ്റ്റര്‍,വീണ്ടും

കണ്ണൂര്‍: തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് പോസ്റ്ററുകള്‍ പേരാവൂരില്‍ കണ്ടെത്തി.
പേരാവൂര്‍ ചെവിടിക്കുന്നിലെ വാടക ക്കെട്ടിടത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേയും, വയനാട്ടിലെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരായും കഴിഞ്ഞ ദിവസങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടിരുന്നു.

പോസ്റ്ററില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തോടൊപ്പം, ജലീലിന്റെ കൊലപാതകികള്‍ക്ക് മാപ്പില്ല, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക എന്നീ മുദ്രാവാക്യങ്ങളാണുള്ളത്.

വയനാട്ടിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. വയനാട്ടിലെ എല്‍ ഡി എഫ്‌, എന്‍ഡിഎ, സ്ഥാനാര്‍ത്ഥികളെ മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

Leave a Reply

%d bloggers like this: