മോഷ്ടാക്കള്‍ ട്രയിനില്‍ നിന്നും തള്ളിയിട്ടു; ട്രാക്കില്‍ വീണ വനിതാ ഡോക്ടര്‍ മരിച്ചു.

ഹരിദ്വാര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തീവണ്ടിയില്‍ മടങ്ങുന്നതിനിടെയാണ് മോഷ്ടാക്കളുടെ ആക്രണണത്തിനിരയായത്

ദില്ലി:മോഷണ ശ്രമത്തിനിടെ ട്രയിനില്‍ നിന്നും തള്ളിയിട്ടതിനെ തുടര്‍ന്ന് ട്രാക്കില്‍ വീണ വനിതാ ഡോക്ടര്‍ മരിച്ചു.
തൃശൂര്‍ പട്ടിക്കാട് കീരന്‍കുള്ളങ്ങര വാരിയത്ത് പത്മിനി വാരസ്യാരുടെയും ശേഖരവാര്യരുടെയും മകള്‍ ഡോ. തുളസി രുദ്രകുമാര്‍ ആണ് മരിച്ചത്. ട്രയിനില്‍ ഇവരുടെ ബാഗ് പിടിച്ചുപറിക്കാന്‍ ശ്രമിച്ച മോഷ്ടാക്കളുമായുള്ള പിടിവലയില്‍ മനപൂര്‍വ്വം ഇവരെ ട്രയിനില്‍ നിന്നും തള്ളിയിടുകയായിരുന്നു.
മകള്‍ കാര്‍ത്തിക താമസിക്കുന്ന ദുര്‍ഗ്ഗാവിലേക്ക് കുടംബമൊന്നിച്ച് പോയതായിരുന്നു ഇവര്‍.
മകളുടെ വീട്ടില്‍ നിന്ന് ഹരിദ്വാര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തീവണ്ടിയില്‍ മടങ്ങുന്നതിനിടെയാണ് മോഷ്ടാക്കളുടെ ആക്രണണത്തിനിരയായത്.
തീവണ്ടിയില്‍ ഭര്‍ത്താവ് രുദ്രകുമാറും, മറ്റൊരു മകളായ കാര്‍ത്തികയും, കാര്‍ത്തികയുടെ ഭര്‍ത്താവ് പ്രക്ഷോഭും, പ്രക്ഷോഭിന്റെ മാതാപിതാക്കളുമുണ്ടായിരുന്നു.
അവരെല്ലാം അല്‍പ്പം മാറിയുള്ള സീറ്റില്‍ ഇരിക്കുകയായിരുന്നു. തുളസി വാതിലിനോട്് ചേര്‍ന്നുള്ള സീറ്റിലാണ് ഇരുന്നിരുന്നത്.
ബഹളം കേട്ട് രുദ്രകുമാറും മറ്റുള്ളവര്‍എത്തിയപ്പോഴേക്കും തുളസിയെ തള്ളിയിട്ട ശേഷം മോഷ്ടാക്കള്‍ ഇവരുടെ ബാഗുമായി രക്ഷപ്പെട്ടിരുന്നു.
റയില്‍വേ പൊലീസ് എത്തി നടപടികള്‍ ആരംഭിച്ചു.

Leave a Reply

%d bloggers like this: