Your SEO optimized title

വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കില്‍ വോട്ട് ചെയ്യാനാകുമോ..? .

വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കില്‍ ചാലഞ്ച് വോട്ടോ…?
14 ശതമാനം ടെണ്ടര്‍ വോട്ട് വീണാല്‍ റീ പോളിങ്ങോ..?

അറിയാം ചില അറിവുകള്‍.

വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കിലും വോട്ടുചെയ്യാമെന്ന രീതിയില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
വോട്ടര്‍ പട്ടികയില്‍ പേരുള്ള വ്യക്തിക്ക് മാത്രമേ വോട്ടുരേഖപ്പെടുത്താന്‍ അവകാശമുള്ളൂ. പട്ടികയില്‍ പേരില്ലാത്തവര്‍ ആധാര്‍ കാര്‍ഡോ വോട്ടര്‍ കാര്‍ഡോ ഹാജരാക്കിയാല്‍ ‘ചലഞ്ച് വോട്ട്’ ചെയ്യാമെന്ന രീതിയിലുള്ള സന്ദേശങ്ങള്‍ വ്യാജമാണ്.

‘ചലഞ്ച് വോട്ട്’

പോളിംഗ് ബൂത്തില്‍ വെച്ച് പോളിംഗ് ഏജന്റിന് ഒരു വോട്ടറുടെ ആധികാരികതയില്‍ സംശയമുണ്ടെങ്കില്‍ ചോദ്യം ചെയ്യാന്‍ രണ്ടു രൂപ കെട്ടിവെച്ച് ‘ചലഞ്ച്’ ചെയ്യാന്‍ അവസരമുണ്ട്. ഈ സാഹചര്യത്തില്‍ ‘ചലഞ്ച്’ പോളിംഗ് ഏജന്റിന് സ്ഥാപിക്കാനാവാതെ വന്നാല്‍ ആ വോട്ടറെ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കുന്നതിനെയാണ് ‘ചലഞ്ച് വോട്ട്’ എന്നു പറയുന്നത്.
എന്നാല്‍ ചലഞ്ച് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായാല്‍ വോട്ട് ചെയ്യാന്‍ എത്തിയ വ്യക്തിയെ വോട്ടിംഗില്‍നിന്ന് വിലക്കാനും പോലീസിന് കൈമാറാനും പ്രിസൈഡിംഗ് ഓഫീസര്‍ക്ക് അധികാരമുണ്ട്.

‘ടെണ്ടര്‍ വോട്ട്’

ഒരു വോട്ടര്‍ വോട്ട് രേഖപ്പെടുത്താന്‍ വരുമ്പോള്‍ തന്റെ വോട്ട് നേരത്തെ ആരെങ്കിലും ചെയ്തായി കണ്ടാല്‍ അയാള്‍ക്ക് ‘ടെണ്ടര്‍ വോട്ട്’ ചെയ്യാന്‍ അവകാശമുണ്ട്. വോട്ടുചെയ്യാനെത്തിയ വ്യക്തി പ്രിസൈഡിംഗ് ഓഫീസറുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുകയും ആധികാരികത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുകയും ചെയ്താല്‍ മാത്രമേ ടെണ്ടര്‍ വോട്ടിന് അനുമതി ലഭിക്കൂ. 14 ശതമാനത്തിലധികം ടെണ്ടര്‍ വോട്ടുകള്‍ ഒരു ബൂത്തില്‍ രേഖപ്പെടുത്തപ്പെട്ടാല്‍ അവിടെ റീപ്പോളിംഗ് നടത്തുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളും തെറ്റാണ്.
വോട്ടിംഗ് സംബന്ധിച്ച് നിയമങ്ങള്‍ പൊതുജനങ്ങള്‍ കൃത്യമായി മനസിലാക്കണമെന്നും വ്യാജപ്രചാരണങ്ങളിലും അഭ്യൂഹങ്ങളിലും വഞ്ചിതരാകരുതെന്നും സി.ഇ.ഒ ഓഫീസ് അറിയിച്ചു

ടെണ്ടര്‍ വോട്ട് സീല്‍ ചെയ്ത് വേറെ മാറ്റിവയ്ക്കും. നേരിയ വോട്ടിന്റെ വ്യത്യാസം മാത്രമാണ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ളതെങ്കില്‍ മാത്രമേ ഈ വോട്ട് എണ്ണുകയുള്ളൂ. അങ്ങനെയുള്ള ഘട്ടത്തില്‍ ഈ വോട്ട് വിജയത്തിന് പരിഗണിക്കുകയും ചെയ്യും.
വലിയ ഭൂരിപക്ഷത്തിലാണ് വിജയമെങ്കില്‍ ടെണ്ടേര്‍ഡ് വോട്ടുകള്‍ സാധാരണ പരിഗണിക്കാറില്ല.

Leave a Reply

%d bloggers like this: