സ്മാരകം പോലൊരു ബോട്ട്. മത്സ്യ തൊഴിലാളികളുടെ ജീവനെടുക്കാനോ.?

കനോലി പുഴയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയായി ടൂറിസം വകുപ്പിന്റെ ബോട്ട്.

തൃപ്രയാര്‍ : ബോട്ട് സര്‍ വീസിന്റെ സ്മാരകം പോലെ കനോലി പുഴയില്‍ കിടക്കുന്ന ടൂറിസം വകുപ്പിന്റെ ബോട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാകുന്നു.

രാത്രി സമയങ്ങളില്‍ ചെറുവള്ളങ്ങളില്‍ മീന്‍ പിടിക്കുന്നവര്‍ക്കാണ് ഏറെ ദുരിതം.
ബോട്ടില്‍ തട്ടി ചെറു വള്ളങ്ങള്‍ മറിഞ്ഞ് അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ടൂറിസം വകുപ്പ് തൃപ്രയാര്‍ കിഴക്കേ നടയില്‍ സരയൂ തീരത്ത് ബോട്ട് സര്‍വിസ് ഏര്‍പ്പെടുത്തിയത്.

കനോലി കനാലില്‍ ചുറ്റിക്കറങ്ങാനായി വരുന്ന വിദേശികളെയും യാത്രക്കാരെയും ലക്ഷ്യമാക്കിയാണ് സരയൂ തീരത്തേക്ക് ലക്ഷങ്ങള്‍ മുടക്കി ബോട്ട് കൊണ്ടുവന്നത്.
ഏതാനും മാസങ്ങള്‍ മാത്രം സര്‍വിസ് നടത്തിയ ബോട്ട് കേടായതോടെ സവാരി നിര്‍ത്തിവയ്ക്കുകയായിരുന്നു.

ബോട്ടിന്റെ് കേടുപാടുകള്‍ തീര്‍ക്കാന്‍ ടൂറിസം വകുപ്പ് തയാറാകാഞ്ഞതോടെ സര്‍വിസ് പൂര്‍ണമായും നിലച്ചു.
ഇതോടെ ലക്ഷങ്ങള്‍ വിലവരുന്ന ബോട്ട് കനോലി പുഴയില്‍ കിടന്നു നശിച്ചു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കേടായ ബോട്ട് പുഴയില്‍നിന്ന് കൊണ്ടു പോകാനോ, അറ്റകുറ്റ പണി നടത്തി സര്‍വ്വീസ് പുനരാരംഭിക്കാനോ ടൂറിസം വകുപ്പ് തയാറാകാവുന്നുമില്ല. കുറഞ്ഞ പക്ഷം ഈ ബോട്ട് കൊണ്ടുപോകാനെങ്കിലും തയ്യാറാകണമെന്നാണ് മത്സ്യത്തൊഴിലാളികളുടെആവശ്യം.

Leave a Reply

%d bloggers like this: