മൂന്ന് റോഡുകളില്‍ മൂന്ന് മുന്നണികള്‍.കുന്നംകുളത്ത് കൊട്ടികലാശം വൈകീട്ട് 3 ന്.

കുന്നംകുളം; കഴിഞ്ഞ ഒരു മാസത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് അവസാനം.
ഇന്ന് വൈകിട്ടോടെ പരസ്യ പ്രചരണങ്ങള്‍ അവസാനിക്കും. കുന്നംകുളത്ത് കലാശ ശക്തിക്കായി മൂന്ന് മുന്നണികളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. വൈകീട്ട് 3. ഓടെ പ്രവര്‍ത്തകര്‍ നഗരത്തിലെത്തും.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തൃശര്‍ റോഡിലും, യു ഡി എഫ് പട്ടാമ്പി റോഡ്, ബി ജെ പി ഗുരുവായൂര്‍ റോഡ് എന്നിങ്ങിനെയാണ് ക്രമീകരണം. ഗഗതാഗത കുരുക്ക് ഒഴിവാക്കാനും,


യാത്ര തടസ്സമുണ്ടാകാതിരിക്കാനുമായി, വൈകീട്ട് 3 മുതല്‍ വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കാതെ വണ്‍വേ വഴി തിരിച്ചു വിടും. ഞായറാഴ്ചയും, ഈസ്റ്ററുമായതു കൊണ്ട് നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞു കിടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം വ്യാപരാത്തെ ബാധിക്കില്ല.
മുന്നണികള്‍ 3 മണിയോടെ പ്രകടനം ആരംഭിച്ച് 3.30 ന് തന്നെ അവര വര്‍ക്ക് നിശ്ചയിച്ച മേഖലയില്‍ നിലയുറപ്പിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

%d bloggers like this: