അംഗവൈകല്യമുള്ള യുാവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു.

പട്ടാമ്പി: തൃത്താല പടിഞ്ഞാറങ്ങാടി സെന്ററില്‍ കാര്‍ ആക്‌സറീസ് കട നടത്തുന്ന വികലാംഗനായ യുവാവിന് നേരെ ആക്രമണം. പൂകാത്ത് വീട്ടില്‍ മുഹമ്മദ് ജെസി (33) നെ ആണ് കടയില്‍ കയറി ഒരു സംഘം ആക്രമിച്ചത്.
കടയിലെത്തിയ മൂന്നംഘ സംഘം മുഹമ്മദ് ജെസിയെ അക്രമിക്കുകയും കടയിലെ സാധനങ്ങള്‍ നശിപ്പിക്കുക യുമായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് തൃത്താല പോലീസില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും പരിക്കേറ്റ മുഹമ്മദ് ജെസിയും പരാതി നല്‍കിയിട്ടുണ്ട്.
കാലിനും തലക്കും പരിക്കേറ്റ ജെസിനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

%d bloggers like this: