ബിജെപി-സിപിഎം സംഘര്‍ഷം. പഞ്ചായത്തംഗം ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്.

കൊടുങ്ങല്ലൂര്‍:എടവിലങ്ങ് കാരയില്‍ കലാശക്കൊട്ടിനിടയില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ പഞ്ചായത്തംഗം ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു.
എടവിലങ്ങ് പഞ്ചായത്തംഗവും മഹിളാ മോര്‍ച്ച നേതാവുമlയ ലൈസ പ്രതാപന്‍, ഭര്‍ത്താവ് പ്രതാപന്‍, സി പി എം പ്രവര്‍ത്തകരായ റിസ്വാന്‍, ധിനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
എന്‍ ഡി എ യുടെ റോഡ് ഷോയ്ക്കിടയിലൂടെ സി പി എം പ്രവര്‍ത്തകര്‍ ബൈക്ക് ഓടിച്ചു പോയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തിന് കാരണമായതെന്ന് പറയുന്നു.
എന്നാല്‍ . യാതൊരു പ്രകോപനവുമില്ലാതെ ബി ജെ പി പ്രവര്‍ത്തകര്‍ ബൈക്കില്‍ പോവുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയാണുണ്ടായതെന്നും, പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണും, മോട്ടോര്‍ ബൈക്കും നശിപ്പിച്ചതായും സി പി എം നേതൃത്വം പറഞ്ഞു.

Leave a Reply

%d bloggers like this: