About

വാര്‍ത്തകള്‍ മനുഷ്യപക്ഷത്ത് നിന്നും എന്നത് സ്വ. ലേ. യുടെ ഒരു ആചാര വാക്കല്ല. സ്വ. ലേ. യുടെ അണിയറയിലുള്ളവര്‍ ഒരു പതിറ്റാണ്ടിലേറെക്കാലമായി സജീവ മാധ്യമ പ്രവര്‍ത്തന രംഗത്ത് നില നില്‍ക്കുന്നവരാണ്.

ഒരു വാര്‍ത്ത സൃഷ്ടിക്കുന്ന ഇംപാക്ട്, അഥവാ, തരംഗം എങ്ങിനെയെന്ന് കൃത്യമായ ബോധ്യതയില്‍ നിന്നാണ് സ്വ. ലേ. യുടെ ആവിര്‍ഭാവം.

ഒരു വാര്‍ത്ത സമൂഹത്തിനോ വൃക്തിക്കോ, നാടിനോ നേരിയ തോതിലെങ്കിലും ഗുണമുളവാക്കുന്നതായിരിക്കണമെന്നതാണ് ഞങ്ങളുടെ പക്ഷം. അത് കൊണ്ട് തന്നെ വാര്‍ത്തയുടെ പോസിറ്റീവ് ആങ്കിള്‍ എന്ന പുതിയ കാഴ്ചപാടിലൂന്നിയാണ് വാര്‍ത്തകളെ നോക്കികാണുന്നത്.

ഇക്കിളിപെടുത്തുന്നതും, അപരന്‍റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടവും നവ മാധ്യമങ്ങളില്‍ ചൂടേറുന്ന വിഭവമാണെന്നറിയാഞ്ഞിട്ടല്ല. അത്തരം മാരകമായ മാധ്യമ സംസ്കാരത്തിനെതിരേയുള്ള ചെറുത്തുനില്‍പ്പാണ് ഇവിടെ. അത് കൊണ്ട് തന്നെ നവ മാധ്യമങ്ങളിലെ ഇത്തരം പുത്തന്‍ ഇക്കിളി വാര്‍ത്തകളെ ഇഷ്ടപെടുന്നവര്‍ക്ക് സ്വ. ലേ. വലിയ നിരാശയുണ്ടാക്കും.

വാര്‍ത്തകള്‍ എത്ര വേഗത്തിലെന്നോ, ലോകത്തില്‍ നടക്കുന്ന മുഴുവന്‍ സംഭവങ്ങളും അനുനിമിഷമെന്നോ ഞങ്ങള്‍ അവകാശപെടുന്നില്ല.

മറിച്ച് നിറ വിത്യാസങ്ങളോ, കൂട്ടിചേര്‍ക്കലുകളോ ഇല്ലാതെ വാര്‍ത്തയുടെ യതാര്‍ത്ഥ പക്ഷം നിങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാനാകുമെന്ന് മാത്രമാണ് ഞങ്ങള്‍ നല്‍കുന്ന ഉറപ്പ്.

നമുക്ക് ചുറ്റുമുള്ള കാഴ്ചകള്‍, പുറംലോകം കാണാന്‍ കൊതിക്കുന്ന രചനകള്‍, കച്ചവട സംസ്കാരങ്ങള്‍, നാടിന്‍റെ പൈതൃകങ്ങള്‍, അറിയപ്പെടാതെ ചരിത്രം ഒളിപ്പിച്ചുവെച്ച എത്രയോ സംഭവങ്ങള്‍. സ്വ. ലേ. യുടെ കണ്ണുകള്‍ ഇവയൊക്കെ തിരഞ്ഞുകൊണ്ടേയിരിക്കും. ഇത് നിങ്ങളുടെ കാഴ്ചപാടുകൂടിയാണ്, വിമര്‍ശിക്കാനും തിരുത്തുവാനും നിങ്ങള്‍ക്കും അവകാശമുണ്ട്.

ഒരു നാടിന്‍റെ, സമൂഹത്തിന്‍റെ നന്‍മ ഉദ്ധേശിച്ച് മാധ്യമ രംഗത്ത് പുത്തന്‍ സംസ്ക്കാരത്തിന്‍റെ ഉണര്‍ത്തുപാട്ടായുള്ള ഈ പ്രയാണത്തില്‍, വഴികാണിക്കാനും കുറവുകള്‍ക്കുമുന്നില്‍ ചൂണ്ടുപലകയാകാനുമുള്ള നിങ്ങളുടെ അവകാശം ഇതിനാല്‍ തീര്‍പ്പാക്കുകയാണ്.

സ്വ. ലേ. ഒരു വ്യക്തിയോ കൂട്ടമോ അല്ല, സമൂഹത്തിന്‍റെ മുഴുവന്‍ പ്രതിനിധിയായാണ് അവതരിക്കപെടുന്നത്.

നിങ്ങളുടെ ഇടപെടലുകളും തിരുത്തലുകളും അഭിപ്രായങ്ങളും ആഗ്രഹിച്ചുകൊണ്ട് കേരളത്തിന്‍റെ 60-താം ജന്‍മദിനത്തിന് കുന്നംകുളത്തിന്‍റെ സമ്മാനമായി സ്വ. ലേ. സമര്‍പ്പിക്കുകയാണ്.

Swale strives for humanity and upholds value in human life, The team behind Swale have been active in Media for decade. Swale has been emerged from  the insights that news can make impact in the active life of human being.

We have a paradigm shift in media culture and ethics, believing that news would be fruitful and make positive change in society so we mind positive ankle in every news.

We are well aware that news relating to weird things unscrupulous and sensationalism are the big market hubs and the hottest in the neo media, but we are different in the way fighting against dangerous media culture emanates from the neo media where People who love to go with sensational news, would be at stake when they belong to Swale.

We don’t think that news happen rapid and all events in the world with no time, but on the other hand we bring the news with no color and free from contaminated.

We would love to depict the real scenes around us, unpublished articles, our tradition, our market culture, unknown history, Swale follow them everywhere they are. Swale is for you. You are requested to make positive criticism and make interfere the way we go. You have rights to facilitate  us, making grassroots level change in our way of Moving.

Swale represents everybody in the society. We would love you to do the corrective interventions, assumptions, suggestions for the forward to the future with constructive goals. We are proudly present to you all as humbly presented by Kunnamkulam on the eve of the birth of the state of Kerala November, 1.