തിരുവത്രിയില്‍ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തകര്‍ത്തു.

കസേരകളും, കൊടികളും മോഷ്ടിച്ചു.

ചാവക്കാട്: തിരുവത്ര-ആനത്തലമുക്ക് നൂറ്റി ഇരുപത്തി മൂന്നാം ബൂത്ത് കമ്മിറ്റി ഓഫീസ് സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചു. കസേരകളും, കൊടികളും മോഷ്ടിച്ചു.
രാഹുല്‍ ഗാന്ധിയുടെ പ്രചരണ ബോര്‍ഡ് ഉള്‍പടേ എല്ലാം തകര്‍ത്തിട്ടുണ്ട്.

ചാവക്കാട് പൊലീസില്‍ പരാതി നല്‍കി.
ചാവക്കാട് മുന്‍സിപ്പല്‍ പരിധിക്കുള്ളില്‍ യു ഡി എഫിന്റെ ഓഫീസുകള്‍ അടക്കം പോസ്റ്ററുകളും, ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്ന്

യു.ഡി. എഫ് ചാവക്കാട് മുന്‍സിപ്പല്‍ കമ്മിറ്റി കണ്‍വീനര്‍, കെവി. ഷാനവാസ് പറഞ്ഞു.
ചാവക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: