പെട്രോളും ഡീസലും ഇനിഡോര്‍ഡെലിവറിയായും. ഓര്‍ഡര്‍ നല്‍കിയാല്‍ ഇന്ധനം ഇിനി വീട്ടുപടിക്കലെത്തും .

ഉപഭോക്താക്കള്‍്ഇന്ത്യന്‍ ഓയിലിന്റെ മൊബീല്‍ ആപ്പ് വഴി ഓര്‍ഡര്‍ നല്‍കിയാല്‍ ഇനധനം വീട്ടുപടിക്കല്‍ എത്തിക്കും.

ചെന്നൈ:
ആവശ്യക്കാര്‍ക്ക് ഇന്ധനം വീട്ടുപടിക്കല്‍ എത്തിക്കുന്ന മൊബൈല്‍ ഡിസ്‌പെന്‍സര്‍ സേവനവുമായി ഐ ഒ സി.
തുടക്കത്തില്‍ ചെന്നൈയിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഈ സേവനം ലഭ്യമാക്കുക. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു എണ്ണക്കമ്പനി മൊബൈല്‍ ഡിസ്‌പെന്‍സര്‍ അവതരിപ്പിക്കുന്നത്.
നിലവില്‍ വലിയ അളവില്‍ ഇന്ധനം വാങ്ങുന്ന വ്യവസായങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കുമാണ് ഡോര്‍സ്റ്റെപ് ഡെലിവറി. 6,000 ലിറ്ററിന്റെ ഇന്ധന ടാങ്കാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഉപഭോക്താക്കള്‍്ഇന്ത്യന്‍ ഓയിലിന്റെ മൊബീല്‍ ആപ്പ് വഴി ഓര്‍ഡര്‍ നല്‍കിയാല്‍ ഇനധനം വീട്ടുപടിക്കല്‍ എത്തിക്കും.
കുറഞ്ഞത് 200 ലിറ്ററെങ്കിലും ഓര്‍ഡര്‍ ചെയ്തവര്‍ക്കേ ഈ സേവനം ലഭ്യമാകൂ. ആപ്പ് വഴിയുള്ള ഓര്‍ഡര്‍ ലഭിച്ചാല്‍
മൊബൈല്‍ ഡിസ്‌പെന്‍സര്‍ സ്ഥലത്തെത്തും.

ഇന്ധനം ഡിസ്‌പെന്‍സറില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്ന പ്രക്രിയ ഓട്ടോമേറ്റഡ് ആണ്.

സുരക്ഷാ സംവിധാനങ്ങളും അഗ്നിശമന ഉപകരണങ്ങളും വാഹനത്തില്‍ തന്നെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *