കണ്ണാറ ബനാന ആന്‍ഡ് ഹണി പാര്‍ക്ക് ഉദ്ഘാടനം 23 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

തൃശൂര്‍:  വാഴയിനങ്ങളുടെയും തേനിന്റെയും സംസ്‌കരണത്തിനും വിപണനത്തിനുമായി കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍െ്റ ആഭിമുഖ്യത്തില്‍ കണ്ണാറ മോഡല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ ഫാമില്‍ സ്ഥാപിക്കുന്ന ബനാന…

എന്താണ് പ്രമേഹം. പ്രമേഹത്തെ ഭയപെടാതിരിക്കാന്‍ ചില അറിവുകള്‍.

ആരോഗ്യത്തെകുറിച്ചുള്ള വിത്യതവും ഉപയോഗപ്രതവുമായ അറിവുകള്‍ക്കായി സ്വ ലേ ഹെല്‍ത്ത് ലൈനില്‍ വിദഗ്ധ ഡോക്ടമാര്‍ സംസാരിക്കുന്നു.

എന്താണ് പ്രമേഹം.  പ്രമേഹത്തെ കുറിച്ച്‌

ഡോ മോഹന്‍സ് സ്‌പെഷ്യാലിറ്റി സെന്ററിലെ ഡോ.ജ്യോതിഷ് ആര്‍ നായര്‍ സംസാരിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുന്ന അസുഖമാണ് പ്രമേഹം.മനുഷ്യശരീരത്തില്‍ സാധാരണ ഗതിയില്‍ ഭക്ഷണത്തിന് മുന്‍പ് 100ല്‍ താഴെയും ഭക്ഷണത്തിന് ശേഷം 140 ല്‍ താഴെയുമാണ് വേണ്ടത്.
ഭക്ഷണത്തിന് മുന്‍പ് 125 ന് മുകളിലും ഭക്ഷണത്തിന് ശേഷം 200 ന് മുകളില്‍ വരികയോ മൂന്ന് മാസത്തെ ശരാശരി എച്ച് ബി എ വണ്‍ സി എന്ന പരിശോധനയില്‍ 6.5 ന് മുകളില്‍വരികയോ ചെയ്യുന്നതാണ് പ്രമേഹം.
പ്രമേഹം തുടക്കത്തില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകും. കൃത്യമായ പരിശോധനകളിലൂടെ മാത്രമേ തിരിച്ചറിയാന്‍ സാധിക്കൂ.പ്രമേഹം തിരിച്ചറിയാന്‍ താമസിക്കന്തോറും ശരീരത്തിലെ പല അഴയവങ്ങളെയും ഇത് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
പ്രധാനമായും പ്രമേഹം ബാധിക്കുന്നത് കിഡ്‌നി, ഞെരമ്പുകള്‍, കണ്ണിലെ റെറ്റിന,പൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെയാണ്.തുടക്കത്തിലേ തിരിച്ചറിയാന്‍ സാധിച്ചാല്‍ ഇത്തരംബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധിക്കും.പ്രമേഹം ബാധിച്ച് 10 മുതല്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷമാവും ചിലപ്പോള്‍ പ്രശനങ്ങള്‍ ശ്രദ്ധയില്‍പെടുന്നത്.അങ്ങിനെ വന്നാല്‍ പ്രമേഹം ബാധിച്ചത് പൂര്‍ണ്ണമായും ഭേദപ്പെടുത്തുവാന്‍ സാധിക്കില്ല. തുടക്കത്തിലേ അസുഖം കണ്ടെത്തി ചികിത്സ നടത്തുക എന്നതാണ് പ്രധാനം.ഇന്നത്തെ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഹൃദയാഘാതത്തിനുള്ള കാരണം പ്രമേഹമാണ്.പ്രമേഹ രോഗികളുടെ മരണത്തിന് പ്രധാമ കാരണമാകുന്നത് ഹൃദയാഘാതമാണ്.ചെറുപ്പക്കാരായവരില്‍ കൂടുതലായി കണ്ടുവരുന്ന ഹൃദയാഘാതം പ്രമേഹത്തിന്റെ ലക്ഷണമാണ്. കൂടാതെ പ്രമേഹ രോഗികളില്‍ കൊളസ്‌ട്രോളും ഹൈപര്‍ ടെന്‍ഷനും സാധാരണ കൂടുതലായി കാണുന്നു.കൂടാതെ അമിതവണ്ണം, യൂറിക്കാസിഡിന്റെ പ്രശനങ്ങള്‍ എന്നിവയും കണ്ടുവരുന്നു.രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്ന അസുഖം എന്നതിലുപരി ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളും കൂടിച്ചേരുന്ന അവസ്ഥയാണിത്.

 

https://youtu.be/wxZdfmKGDiE?list=PLzz_FLRDv0OMhkNvqiZR3jAlE944vZX1n

ഓണ പാലട ഭക്ഷ്യ വിഷ ബാധ : കര്‍ശന നടപടിയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ് : കാറ്ററിംഗ് സ്ഥാപനം അടച്ചുപട്ടി.

ചേലക്കര: തിരുവോണ നാളില്‍ വിതരണം ചെയ്ത പാലട പായസം കഴിച്ചു 80 പേര്‍ക്ക് ഭക്ഷ്യ വിഷ ബാധ ഏറ്റു ചികിത്സ തേടി.…

കീടനാശിനികളായ ഇത്തിയോണ്‍ ആന്‍ഡ് പ്രൊഫെനോഫോസ്: ആച്ചി മുളക്പൊടി നിരോധിച്ചു

തൃശൂര്‍ :  ഭക്ഷ്യസുരക്ഷാ ഓഫീസര്‍ പരിശോധനയ്ക്കയച്ച സാമ്പിളില്‍ കീടനാശിനികളായ ഇത്തിയോണ്‍ ആന്‍ഡ് പ്രൊഫെനോഫോസ് എന്നിവയുടെ അളവ് അനുവദിക്കുന്നതിലും കൂടുതല്‍ കണ്ടെത്തിയതിനാല്‍ ഫുഡ്…

ഭക്ഷ്യവസ്തുക്കളില്‍ മായം : ഭക്ഷ്യസുരക്ഷാവകുപ്പ് തൃശൂര്‍ ജില്ലയില്‍ 70,000 രൂപ പിഴയീടാക്കി

തൃശൂര്‍: ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന കര്‍ശനമാക്കി. ഭക്ഷണ സാധനങ്ങളില്‍ മായം കലര്‍ത്തി വില്പന നടത്തുന്ന ഹോട്ടലുകള്‍, ബേക്കറികള്‍, പലച്ചരക്കു കടകള്‍,…

തൊട്ടാപ്പില്‍ നാലാം ക്ലാസുകാരിക്ക് ഡിഫ്ത്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

. ചാവക്കാട്: കടപ്പുറം തൊട്ടാപ്പില്‍ നാലാം ക്ലാസുകാരിക്ക് ഡിഫ്ത്തീരിയ രോഗബാധ. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. സമീപ പഞ്ചായത്തിലെ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിക്ക്…

ആദിവാസി ഊരുകളില്‍ കടന്ന് ചെന്ന് ചികിത്സ സേവനം ചെയ്യുന്ന കുന്നംകുളത്തുകാരനായ യുവ ഡോക്ടര്‍ 

 പ്രകൃതിക്ഷോഭം നേരിടുന്ന പ്രദേശങ്ങളില്‍ അതിസാഹസികമായി സഞ്ചരിച്ചാണ്കുന്നംകുളം മരത്തംകോട് സ്വദേശിയായ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നത്. റഷീദ് എരുമപെട്ടി.…

കാട്ടുപന്നിക്ക് ആന്ത്രാക്സ്യെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്: പരിഭ്രാന്തി വേണ്ട

തൃശൂര്‍ ജില്ലയിലെ അതിരപ്പിളളി പഞ്ചായത്തിനോട് തൊട്ടടുത്ത് കിടക്കുന്ന എറണാകുളം ജില്ലയിലെ അയ്യമ്പുഴ പഞ്ചായത്തിലെ പ്ലാന്റേഷന്‍ ഏരിയയില്‍ നിന്ന് വനം വകുപ്പിന് കിട്ടിയ…

കുന്നംകുളത്ത് മാലിന്യം നിക്ഷേപിച്ച ഗുരുവായൂരിലെ ഹോട്ടലിനെതിരെ നടപടിയെടുത്തു.

മാലിന്യം നീക്കം ചെയ്യാന്‍ കരാറെടുത്ത സാബു എന്നയാളാണ് മാലിന്യ നിക്ഷേപം നടത്തിയത്.   കുന്നംകുളം :തൃശ്ശൂര്‍ റോഡില്‍ അന്നംകുളങ്ങര അമ്പലത്തിലേക്ക് തിരിയുന്ന…

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് ആസ്റ്റര്‍ മെഡ്‌സിറ്റി 50 ലക്ഷം രൂപ നല്‍കും: ഡോ. ആസാദ് മൂപ്പന്‍

കൊച്ചി: സംസ്ഥാനത്ത് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമ്പോള്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റി 50 ലക്ഷം രൂപ നല്‍കുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക…