ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം. രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്‌

കോഴിക്കോട് :കുറ്റ്യാടിയില്‍ സ്‌ഫോഠനം. രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു.കുറ്റിയാടി കാക്കുനി പറമ്പത്ത് അബ്ദുള്‍ മുസ്ല്യാരുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് ഇന്ന് പുലര്‍ച്ചെ സ്‌ഫോടനമുണ്ടായത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരായ സലാം, മുനീര്‍ എന്നിവര്‍ക്കാണ് പരിക്ക്്. സലാമിന്റെ കൈപത്തി അറ്റുപോയതായാണ് വിവരം.
ബോംബുണ്ടാക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാതമിക വിവരം.
സംഭവത്തിന് ശേഷം പരിക്കേറ്റവരെ രഹസ്യമായി സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ നിന്നും ലഭ്യമായ വിവരമനുസരിച്ചാണ് പൊലീസ് സ്ഥലം പരിശോധിച്ചത്. പൊട്ടിതെറി നടന്ന ഭാഗത്തുണ്ടായ കുഴിയില്‍ നിന്നും ഒരുനാടന്‍ ബോംബ് കണ്ടെടുത്തു.സംഭവം സംമ്പന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *