യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല നട അടച്ചു.

സ്വന്തം ലേഖകന്‍.

സന്നിധാനം: യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല നട അടച്ചു. നെയ്യഭിഷേകം നിര്‍ത്തി വച്ചു. പരിഹാരക്രിയകള്‍ക്കാണ് നട അടച്ചതെന്നാണ് സൂചന. തിരുമുറ്റത്ത് നിന്ന് ഭക്തരെ പുറത്തേക്ക് മാറ്റി. ശുദ്ധി കലശം നടത്തുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് രണ്ടു യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയത്. കൊയിലാണ്ടി സ്വദേശി ബിന്ദുവും പെരിന്തല്‍മണ്ണ സ്വദേശി കനക ദുര്‍ഗയുമാണ് പ്രതിഷേധം മറികടന്ന് സന്നിധാനത്തെത്തിയത്.

ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച് മുന്‍പ് പരാജയപ്പെട്ട മനീതി പ്രവര്‍ത്തകരായ ബിന്ദു, കനക ദുര്‍ഗ്ഗ എന്നിവരാണ് ബുധനാഴ്ച പുലര്‍ച്ചെ അയ്യപ്പദര്‍ശനം നടത്തിയത്. ഇരുവരും ഇതിന്റെ ദൃശ്യങ്ങളുംപുറത്തുവിട്ടു. പോലീസ് സുരക്ഷയോടെയാണ് യുവതികള്‍ എത്തിയത്.
യുവതികള്‍ ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് ക്ഷേത്ര നട അടച്ചിട്ട് ശുദ്ധിക്രിയ ചെയ്യാന്‍ തന്ത്രി തീരുമാനിച്ചത്്. ബിംബശുദ്ധി ഉള്‍പ്പെടെയുള്ള ശുദ്ധിക്രിയകള്‍ക്കുശേഷമേ തുടര്‍ന്ന് ഇനി ദര്‍ശനം അനുവദിക്കുകയുള്ളൂ. അയ്യപ്പന്മാരെ പതിനെട്ടാം പടിക്കു താഴേക്കു മാറ്റി ഡിസംബര്‍ 24നും ഇവര്‍ മല കയറാനെത്തിയിരുന്നുവെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്നു തിരിച്ചിറങ്ങുകയായിരുന്നു.
ചൊവ്വാഴ്ച സുരക്ഷ ആവശ്യപ്പെട്ട് ഇരുവരും പൊലീസിനെ സമീപിച്ചിരുന്നു.
ബിന്ദുവും കനകദുര്‍ഗയും ആറുപേരടങ്ങുന്ന സംഘത്തിനൊപ്പം എറണാകുളത്തുനിന്നാണ് എത്തിയത്. പമ്പ വഴി സന്നിധാനത്തെത്തിയ ഇവര്‍ പതിനെട്ടാംപടി ചവിട്ടാതെ വടക്കേനട വഴി സോപാനത്തെത്തി 3.48ന് ദര്‍ശനം നടത്തി മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *