കുന്നംകുളത്ത് ഹര്‍ത്താല്‍ പൂര്‍ണ്ണം. അഞ്ച് ബി ജെ പി,കര്‍മ്മ സമതി പ്രവര്‍ത്തകര്‍ റിമാന്റില്‍.


വ്യാപാരികള്‍ക്ക് കട തുറക്കാന്‍ ആയില്ല. പാറേമ്പാടത്ത് വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്.

കുന്നംകുളം:ശബരിമല കര്‍മ്മസമതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു. സ്വകാര്യ വാഹനങ്ങളുള്‍പടേയുള്ളവ സര്‍വ്വീസ് നടത്തിയില്ല. ശബരിമല തീര്‍ത്ഥാടകരുടേയും, എയര്‍പോര്‍ട്ട് യാത്രക്കാരുടേയും, ആംബുലന്‍സുകളും മാത്രമാണ് നിരത്തിലിറങ്ങിയത്. ഒരു വിഭാഗം ബസ്സ് ഉടമകള്‍ സര്‍വ്വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് ഉണ്ടായില്ല. വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍്തതിപ്പിക്കുമെന്ന് ചെയമ്പര്‍ ഓഫ് കൊമേഴ്‌സ് അറിയിച്ചിരുന്നുവെങ്കിലും നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും കടകള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടന്നു. രാവിലെ 10 ന് കര്‍മ്മസമതിയുട േെനതൃത്വത്തില്‍ പ്രകടനം നടത്തുമെന്ന് പറഞ്ഞെങ്കിലും 11 ന് ശേഷം മാത്രമാണ് പ്രകടനം ആരംഭിച്ചത്. രാവിലെ 10 ന് വ്യാപാരികള്‍ അടിയന്തിര യോഗം ചേര്‍ന്ന് പ്രകടനത്തിന് ശേഷം 11 ഓടെ കടകള്‍ തുറക്കുമെന്ന അഭ്യൂഹമാണ് പ്രകടനം വൈകിപിക്കാന്‍ കാരണമായത്.

കടകള്‍ തുറന്നാല്‍ നിര്‍ബന്ധമായും അടപ്പിക്കുമെന്ന തീരുമാനത്തിലായിരുന്നു പ്രവര്‍ത്തകര്‍. ഇതിനിടെ പൊലീസ് സംരക്ഷണം ആവശ്യപെട്ടെങ്കിലും നഗരത്തിലെ ആയിരത്തില്‍ പരം വരുന്ന സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസിന് കഴിയല്ലെന്ന് മനസിലായതോടെയാണ് വ്യാപാരികള്‍ കട തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറിയത്. പാറേമ്പാടത്ത് ഓടികൊണ്ടിരിക്കുന്ന വാഹനത്തിന് നേരെ ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞതൊഴിച്ചാല്‍ കാര്യമായ ആക്രമസംഭവങ്ങളൊന്നും തന്ന റിപ്പോര്‍ട്ട്‌ചെയ്തിട്ടില്ല. കക്കാട് നിന്നും ആരംഭിച്ച ശബരിമല കര്‍മ്മ സമതിയുടെ നേതൃത്വത്തിലുള്ള പ്രകടനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. പ്രകടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു, കോടതിയില്‍ ഹാജരാക്കിയ ബി ജെ പി , കര്‍മ്മ സമതി പ്രവര്‍ത്തകരെ റിമാന്റ് ചെയ്തു. ബി ജെ പി ചൊവ്വന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കുട്ടന്‍ പഴുന്നാന, ബിനു അടുപൂട്ടി, സുമേഷ് അടുപൂട്ടി.റിജേഷ് കാരുകുളം, ഹരി ശങ്കരന്‍ നാരായണന്‍ എന്നവരേയാണ് റിമാന്റ് ചെയ്തത്. അന്യായമായി സംഘം ചേരല്‍, പൊലീസിന്റെ കൃത്യ നിര്‍വ്വഹണത്തിന് തടസ്സം നില്‍ക്കല്‍, വ്യാപാരസ്ഥാപനങ്ങള്‍ അടപിച്ചതുള്‍പടേയുള്ള സംഭവത്തില്‍ 150 പേര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *