കണ്ണില്ലാത്ത ക്രൂരത.


വീടിനു നേരെയുള്ള ആക്രമണ പ്രതിരോധിക്കാന്‍ ശ്രമിച്ച നായയെ അടിച്ചു കൊന്നു.

നവാസ് പടുവിങ്ങല്‍.

തൃശൂര്‍: കൊടുങ്ങല്ലൂര്‍ എടവിലങ്ങ് കാര പഞ്ചായത്ത് കുളത്തിന് സമീപം പുന്നിലത്ത് അബ്ദുള്‍ കരീമിന്റെ വീടിന് നേരെയാണ് ബുധനാഴ്ച്ച രാത്രി ആക്രമണമുണ്ടായത്. വീടിനെ ജനല്‍ ചില്ല് തകര്‍ത്ത അക്രമികള്‍ക്ക് നേരെ കുരച്ചു ചാടിയ നായയെ വടി കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു.
തലയ്ക്ക് അടിയേറ്റ മിണ്ടാപ്രാണി റോഡരികില്‍ കിടന്ന് ചത്തു.
പഞ്ചായത്ത്കുളം പരിസരത്തുള്ള വീട്ടില്‍ അബ്ദുള്‍ കരീമും കുടുംബവും വാടകയ്ക്ക് താമസിക്കുകയാണ്.
ബുധനാഴ്ച്ച വൈകീട്ട് അബ്ദുള്‍ കരീമിന്റെ മകനും മറ്റു ചിലരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഈ സംഭവത്തിന്റെ തുടര്‍ച്ചയാണ് വീടാക്രമണമെന്ന് സൂചനയുണ്ട്. ആക്രമണത്തെ തുടര്‍ന്ന് വീട്ടുകാര്‍ മറ്റൊരിടത്തേയ്ക്ക് താത്ക്കാലികമായി താമസം മാറി.

Leave a Reply

Your email address will not be published. Required fields are marked *