ഹര്‍ത്താല്‍ ജന ജീവിതത്തെ ബാധിച്ചു. പെട്രോള്‍ പമ്പുകള്‍ക്ക് മുടക്കമില്ല.

തിരുവനന്തപുരം:തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികള്‍ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും ട്രെയിനുകള്‍ തടഞ്ഞു. ട്രെയിന്‍ തടഞ്ഞവരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. കെ.എസ്.ആര്‍.ടി.സിയുടെ സംസ്ഥാന, അന്തര്‍ സംസ്ഥാന സര്‍വ്വീസുകളും തടസപ്പെട്ടെങ്കിലും ശബരിമല യാത്രക്ക് തടസമില്ല,വയമാട് നിന്നുള്ള സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിലച്ചു.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ്, തിരുവനന്തപുരം ഗൊരഖ്പുര്‍ രപ്തിസാഗര്‍ എക്സ്പ്രസ്, തിരുവനന്തപുരംകോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിന്‍, പരശുറാം എക്സ്പ്രസ് എന്നിവയാണ് സമരാനുകൂലികള്‍ തടഞ്ഞത്. അഞ്ച് മണിക്ക് പുറപ്പെടേണ്ട വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി 6.30നാണ് യാത്ര പുറപ്പെട്ടത്.
48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആരംഭിച്ചത്.കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
എന്നാല്‍ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുമെന്ന്് വ്യാപാരസംഘടനകള്‍ അറിയിച്ചു. പലയിടത്തും ഉച്ച മുതല്‍ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍്തതിപ്പിക്കാമെന്ന് ധാരണയായിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലുണ്ടെങ്കിലും പൊതു ഗതാഗത സര്‍വ്വീസ് നിലച്ചതോടെ ആളുകള്‍ എത്തുന്നില്ലെന്നതിനാല്‍ പല വ്യാപാര മേഖലയും അവധി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പലയിടത്തും പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *