ഒരു കല്ലേറ്, ഒരു അടിച്ചു തകര്‍ക്കല്‍,ഇതില്ലാതെ എന്ത് പണിമുടക്ക്. ഹര്‍ത്താലിനെതിരെ പ്രതിഷേധം നടത്തിയവര്‍ നടത്തുന്ന പണിമുടക്കിലും ആക്രമം തന്നെ.


ഇന്നത്തെ പ്രധാന പണി മുടക്ക് വിശേഷങ്ങള്‍ ഇങ്ങിനെയാണ്.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് ബി ജെ പി നിരാഹാര സമര പന്തലിന് കല്ലെറിഞ്ഞ സി ഐ ടി യു തൊഴിലാളി അറസ്റ്റില്‍. തൈക്കാട് സ്വേദശി് വിച്ചുവാണ് അറസ്റ്റിലായത്. എതിര്‍ദിശയിലുള്ള സംയുക്ത തൊഴിലാളി സമര പന്തലില്‍നിന്നാണ് കല്ലേറ് ഉണ്ടായത്. കല്ലെറിഞ്ഞ ശേഷം സമരസമതി ഓഫീസിലേക്ക് ഓടികയയറിയ വിച്ചുവിനെ പൊലീസ് ഓടിച്ചിട്ട പിടികൂടി.
എസ് ബി ഐ ട്രഷറി ബ്രാഞ്ച് അടിച്ചു തകര്‍ത്തു. ബ്രാഞ്ചിലെ മാനേജരുടെ ക്യാബിനും കമ്പ്യൂട്ടറും മേശയും അടിച്ചു തകര്‍ത്ത സമരാനൂകുലികള്‍ ഭീഷിണിപെടുത്തിയതായി പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രജരിക്കുന്നുണ്ട്.
ഇന്നും വ്യാപാകമായ ട്രയിന്‍ തടയല്‍ തുരുന്നു. തിരുവന്തപുരം തമ്പാനൂരില്‍ വേണാട് എക്‌സപ്രസ്സ. ശബരി എക്‌സപ്രസ്സ്. എന്നിവയാണ് തിരുവനന്തപുരത്ത് തടഞ്ഞിട്ടത്.
വേണാട് എക്‌സപ്രസ്സ് ചങ്ങനാശ്ശേരിയിലും തടഞ്ഞു.കൊച്ചി കളമശ്ശേരിയിലും, പയ്യന്നൂര്‍,ചിറയിന്‍കീഴ് എന്നിവടങ്ങളിലും ട്രയിന്‍ തടഞ്ഞു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സ്വകാര്യ ബസ്സുകള്‍ നിരത്തിലില്ല. കെ എസ് ആര്‍ ടി സി ശബരിമല സര്‍വീസ് ഒഴികെ നിശ്ചലമാണ്.

Leave a Reply

Your email address will not be published. Required fields are marked *