കുതിരാൻ തുരങ്കം നിർമാണം നിലച്ചിട്ട് നാലു മാസം പിന്നിടുന്നു

ജനുവരിയിൽ തുരങ്കം യാത്രക്കാർക്ക് തുറന്നു കൊടുക്കുമെന്ന് മന്ത്രി ജി സുധാകരൻ നിർദേശം നടപ്പായില്ല. ആദ്യത്തെ തുരംഗത്തിന്റെ നിർമാണം ഏകദേശം പൂർത്തിയായി രണ്ടാം തുരംഗത്തിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 110 കോടി രൂപയാണ് ഇരട്ട തുരംഗത്തിന്റെ മാത്രം ചെലവ് കണക്കാക്കുന്നത് എന്നാൽ കമ്പനിയായ ഹൈദരാബാദ് ആസ്ഥാനമായ കെഎംസി 45 കോടി രൂപയാണ് കുടിശ്ശിക വരുത്തിയിരിക്കുന്നത്

തുക തരാമെന്നേറ്റ തീയതി പലവട്ടം തെറ്റി. ഇതോടെ നിർമ്മാണം മുന്നോട്ടുകൊണ്ടുപോകാൻ ആവാത്ത അവസ്ഥയായി. മാത്രമല്ലാത്ത ഇവർക്ക് എപ്പോൾ പണം നൽകാനാകുമെന്ന് ദേശീയപാത അതോറിറ്റിക്ക് വ്യക്തമല്ല. 645 കോടിരൂപയുടെ പദ്ധതി ഇപ്പോൾ എത്തിനിൽക്കുന്നത് 1020 കോടി രൂപയിലാണ്. 2006ലാണ് കുതിരാൻ തുരങ്കം ഉൾപ്പെടെയുള്ള വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാതയുടെ നിർമ്മാണം തുടങ്ങുന്നത്. തുരംഗവുമായി ബന്ധപ്പെട്ട് സുരക്ഷാപ്രശ്നങ്ങളും ഉയർന്നുവന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *