മോഹങ്ങൾ ബാക്കിവെച്ച് സഞ്ജയ് യാത്രയായി തേങ്ങലോടെ നാട്ടുകാര്‍ .

ഒരു മാസത്തിനു ശേഷം നാട്ടിൽ എത്തി പുതുതായി പണികഴിപ്പിച്ച വീടിന്റെ ഗൃഹപ്രവേശം നടത്താനിരിക്കെയാണ് സഞ്ജുവിനെ തേടി മരണം എത്തിയത്‌

തൃശൂര്‍ :- കാട്ടകാമ്പാൽ നടുമുറി മാരാത്ത് വീട്ടിൽ രവിയുടെയും മോഹിനിയുടെയും മകൻ സജ്ഞയ് ( 38) ന്റെ വേർപാടിൽ നാടും നാട്ടുകാരും ഒപ്പം ചിറക്കൽ ബ്രദേഴ്സും വിങ്ങിപ്പൊട്ടി. ആരോടും ചിരിച്ചല്ലാതെ സംസാരിക്കാത്ത നാട്ടുകാരോടും ബന്ധുക്കളോടും കൂട്ടുകാരോടും അതിരറ്റ സ്നേഹത്തോടെ മാത്രം പെരുമാറുന്ന സ്വഭാവക്കാരനായിരുന്നു. കാട്ടകാമ്പാൽ നടുമുറിയിലാണ് സഞ്ജുവിന്റെ വീടെങ്കിലും സ്ക്കൂൾ പഠനകാലത്തെ ഏറ്റവും പ്രിയം നിറഞ്ഞ കൂട്ടുകാരൊക്കെ ചിറക്കൽ പ്രദേശത്തുകാരായിരുന്നു. ഒന്നര മാസം മുൻപാണ് സഞ്ജുവിനോടപ്പം വിദേശത്തുണ്ടായിരുന്ന ഭാര്യ ദീഷ്മയും നാലരയും , അഞ്ച് മാസവും പ്രായമുള്ള മക്കളും നാട്ടിലെത്തിയത്. ഒരു മാസത്തിനു ശേഷം നാട്ടിൽ എത്തി പുതുതായി പണികഴിപ്പിച്ച വീടിന്റെ ഗൃഹപ്രവേശം നടത്താനിരിക്കെയാണ് സഞ്ജുവിനെ മരണം പിടികൂടിയത്. അബുദാബിയിൽ വർഷങ്ങളായി വി പി എസ് ഹെൽത്ത് കെയർ ഗ്രൂപ്പിനു കീഴിലെ അബുദാബി എൽ എൽ എച്ച് ആശുപത്രിയിലെ ജീവനക്കാരനായിരുന്നു. ജോലിക്കിടയിൽ ഞായറാഴ്ച ഉച്ചയോടെ ആശുപത്രിയിൽ വെച്ചു തന്നെ യുണ്ടായ നെഞ്ച് വേദനയെ തുടർന്ന് ഐ സി യു വിൽ പ്രവേശിപ്പിച്ച് വിദഗ്ദ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.അബുദാബിയിലെ മലയാളി സമാജം ഭാരവാഹിയും ചിറക്കൽ സ്വദേശിയുമായ സലീം ചിറക്കലിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ഭാര്യ – ദീഷ്മ. മക്കൾ – നിവേദ് , ആദിദേവ്

Leave a Reply

Your email address will not be published. Required fields are marked *