മകനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന മാതാവ് ബൈക്കില്‍ നിന്നും തെറിച്ചുവീണ് മരിച്ചു.

റഷീദ് എരുമപെട്ടി

.
തൃശൂര്‍: വടക്കാഞ്ചേരി എരുമപ്പെട്ടിയില്‍ ഹ ബൈക്കില്‍ നിന്നും തെറിച്ചു വീണ് വീട്ടമ്മ മരിച്ചു.വടക്കാഞ്ചേരി കിഴക്കേപീടികയില്‍ പരേതനായ മുഹമ്മദ് ഭാര്യ നബീസ (47) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 3 ഓടെയാണ് അപകടമുണ്ടായത്. മകന്‍ അമീറിനോടൊപ്പം ബൈക്കിന്റെ പുറകിലിരുന്ന് ചാവക്കാടുള്ള ബന്ധു വീട്ടിലേക്കുള്ള യാത്രക്കിടയില്‍ എരുമപ്പെട്ടി പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. ഹംപില്‍ തട്ടി നിയന്ത്രണംവിട്ട ബൈക്കില്‍ നിന്ന് തെറിച്ചു റോഡില്‍ തലയടിച്ച് വീഴുകയായിരുന്നു. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹംപിൽ തിരിച്ചറിയാന്‍ അടയാളം പതിക്കാതിരുന്നതാണ് അപകടത്തിനിടയാക്കിയത്. അപകടത്തിന് ശേഷം എരുമപ്പെട്ടി പോലീസ് തല്ക്കാലികമായി അടയാളം രേഖപ്പെടുത്തി.ഇതിനു മുൻപും അടയാളം പതിക്കാത്ത ഹംപിൽ വാഹനങ്ങൾ ചാടി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.ഗുരുവായൂർ ആലത്തൂർ സംസ്ഥാന പാതയായ കുന്നംകുളം വടക്കാഞ്ചേരി റോഡിലെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ഹംപുകളുണ്ട്. എന്നാൽ ഹംപുകളിൽ അടയാളം ഇടാനും സൂചനാ ബോർഡ് സ്ഥാപിക്കാനും പൊതുമരാമത്ത് അധികൃതർ തയ്യാറാകുന്നില്ല. പൊതുമരാമത്ത് അധികൃതരുടെ അനാസ്ഥയാണ് ഒരു ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *