വര്‍ണ്ണങ്ങളിലാറാടി കുടമാറ്റം,ഭക്തിലഹരിയിലാറാടി മണ്ണാര്‍ക്കാട് പൂരം.

ജയചന്ദ്രന്‍ ചെത്തല്ലൂര്‍.

ഒന്‍പത് ഗജവീരന്‍മാരുടെ അണിനിരന്ന ആറാട്ടെഴുന്നെള്ളിപ്പ് പൂരപ്രേമികള്‍ക്ക് ആവേശമായി.

ചെത്തല്ലൂര്‍: ഭക്തസഹസ്രങ്ങള്‍ക്ക് സായൂജ്യമേകി മണ്ണാര്‍ക്കാട് പൂരം വലിയാറാട്ട്.
ഒന്‍പത് ഗജവീരന്‍മാരുടെ അണിനിരന്ന ആറാട്ടെഴുന്നെള്ളിപ്പ് പൂരപ്രേമികള്‍ക്ക് ആവേശമായി.
തങ്കപ്പമാരാര്‍, കോങ്ങാട് മധു, കുനിശ്ശേരി ചന്ദ്രന്‍,കല്ലേക്കുളങ്ങര കൃഷ്ണവാരിയര്‍, തിരുവില്വാമല ഹരി, തിരുവാലത്തൂര്‍ ശിവന്‍,പാഞ്ഞാള്‍ വേലുക്കുട്ടി, കാട്ടുകുളം ബാലകൃഷ്ണപരക്കാട്ന്‍, മച്ചാട് മണികണ്ഠന്‍, ഹരി എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം ആറാട്ടെഴുന്നെള്ളിപ്പിന് പകിട്ടേകി.തുടര്‍ന്ന് ആറാട്ടുകടവില്‍ പ്രത്യേകം സജ്ജമാക്കിയ ഭാഗത്ത് ചരിത്ര പ്രസിദ്ധമായ കഞ്ഞി പാര്‍ച്ച നടന്നു. ആദിവാസി ജനതയുള്‍പ്പെടെ പതിനായിരക്കണക്കിന് ഭക്തരാണ് കഞ്ഞി പാര്‍ച്ചയില്‍ പങ്കെടുത്തത്.

ദേവി പ്രസാദമായി കരുതുന്ന കഞ്ഞിയും ചെറുപയറ് പുഴുക്കും ഏറെ സ്വാദിഷ്ടമായിരുന്നു. തുടര്‍ന്ന് മേളം, നാദസ്വരം, ഓട്ടന്‍തുള്ളല്‍, ഡബിള്‍ നാദസ്വരം, മട്ടന്നൂര്‍ ബ്രദേഴ്‌സിന്റെ ഡബിള്‍ തായമ്പക എന്നിവ അരങ്ങേറി. രാത്രി ചേരാനല്ലൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ നയിച്ച എഴുപത്തി അഞ്ചോളം കലാകാരന്‍മാര്‍ പങ്കെടുത്ത പഞ്ചാരിമേളത്തിന്റെ അകമ്പടിയോടുകൂടി ആറാട്ടെഴുന്നെള്ളിപ്പ് നടന്നു. തുടര്‍ന്ന് വര്‍ണ്ണ വിസ്മയമായ കുടമാറ്റം നടന്നു. വര്‍ണ്ണക്കുടകള്‍ മാറി മറിഞ്ഞപ്പോള്‍ ഭക്തസഹസ്രങ്ങള്‍ ആവേശക്കൊടുമുടി കയറി

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: