ഭാരതീയ ദളിത് കോണ്ഗ്രസ്സ് ജില്ലാ കമ്മറ്റി പുനസംഘടിപിച്ചു. വാസു കോട്ടോല് ജില്ലാ പ്രസിഡന്റായി തുടരും.

തൃശൂര് : ഭാരതീയ ദളിത് കോണ്ഗ്രസ്സ് ജില്ലാ കമ്മറ്റി പുനസംഘടിപിച്ചു. തൃശൂരില് ലീഡറുടെ വസതിയില് ചേര്ന്ന സംസ്ഥാന നിര്വ്വാഹക സമതി യോഗത്തിലാണ് പുന സംഘടനാ തീരുമാനംപ്രഖ്യാപിച്ചത്. നിലവിലെ പ്രസിഡന്റ് വാസു കോട്ടോല് ജില്ലാ പ്രസിഡന്റായി തുടരും. കരുണാകര സ്മൃതി മണ്ഡപത്തില് പുഷ്പാര്ച്ചനയക്ക് ശേഷം നടന്ന യോഗത്തില് സംസ്ഥാന പ്രസിഡന്റ് കെ.വിദ്യാധരന് അധ്യക്ഷനായിരുന്നു. ജില്ലാ,ബ്ലോക്ക്, മണ്ഡലം കമ്മറ്റികള് പുനസംഘടിപ്പിക്കുവാനായി സംസ്ഥാന വൈസ്പ്രസിഡന്റ് രമണിവാസുദേവ്, സെക്രട്ടറിമാരായ,കെ. എസ്, കാര്ത്യായനി, ഷിബു കിളിമനയില്, കണ്ണൂര് ബാബുരാജ്, വാസു കാട്ടാമ്പള്ളി എന്നിവരടെങ്ങുന്ന ഏഴ് അംഗ സമതിയെ ചുമതലപെടുത്തി. കുമാര് പുതുവീട്ടില്, എം.കെ. കോരന് മാസ്റ്റര്, പി.കെ. മണികുട്ടി,എം.കെ. അപ്പു, ശ്രീധരന് കേച്ചേരി, അജിത്കുമാര്, ഉണ്ണി പാവറട്ടി, കെ. ഇ.ശ്രീരാമന് വേലൂര് എന്നവരാണ് സമതിയിലെ മറ്റു അംഗങ്ങള്.

Leave a Reply

Your email address will not be published. Required fields are marked *