താമി ആശാന്റെ സ്മരണക്കായി കടവല്ലൂരില്‍ പഞ്ചവാദ്യ പഠന കേന്ദ്രം.

കടവല്ലൂര്‍ഗവ.സ്‌കൂളില്‍പഞ്ചവാദ്യ പഠന കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു.

തൃശൂര്‍:
അവഗണനകളെഅതിജീവിച്ച വാദ്യകലാകാരന്‍ കല്ലുപുറംവടക്കൂട്ട്   താമി ആശാന്റെസ്മരണക്കായി കടവല്ലൂര്‍ ഗവ.സ്‌കൂളില്‍പഞ്ചവാദ്യ പഠന കേന്ദ്രം ഒരുങ്ങുന്നു.
താമിയാശാന്റെ സ്മാരണാര്‍ത്ഥം പഠന കേന്ദ്രം വേണമെന്ന് ഒരു ഗ്രാമത്തിന്റെസ്വപ്‌നമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്.
നിര്‍മ്മാണത്തിനാവശ്യമായ പത്ത് ലക്ഷംരൂപ പ്രാദേശികവികസന ഫണ്ടില്‍ നിന്നുംഡോ.പി.കെ.ബിജു.എം.പി അനുവദിച്ചതോടെയാണിത്. കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ഡോ. പി.കെ ബിജു എം പി നിര്‍വ്വഹിച്ചു.കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. പി. ാേഭന അധ്യക്ഷയായിരുന്നു.
ആശാന്റെസ്മരണ നിലനിര്‍ത്തുന്നതിന് ഉചിതമായസ്മാരകം കടവല്ലൂരില്‍വേണമെന്ന് വാദ്യകലാസ്‌നേഹികളും, നാട്ടുകാരും ആഗ്രഹിച്ചിരുന്നു.

കടവല്ലൂരിന്റെ പഞ്ചവാദ്യപ്പെരുമപ്രശസ്തിയുടെ നിറവിലേക്കുയര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച താമിആശാന്റെ കഠിനാദ്ധ്വാനത്തിനും, ആത്മാര്‍ത്ഥതക്കുംഅര്‍ഹിച്ച അംഗീകാരംകൂടിയായിരിക്കുംഅദ്ദേഹത്തിന്റെസ്മരണക്കായിനിര്‍മ്മിക്കുന്ന പഞ്ചവാദ്യ പഠന കേന്ദ്രമെന്ന്് പി.കെ ബിജു എം പി പറഞ്ഞു.
ദളിത്‌വിഭാഗത്തില്‍ നിന്നും വന്ന മികച്ച വാദ്യ കലാകാരന്‍ എന്നതിലുപരിസ മൂഹത്തിലെയാഥാസ്തികവിഭാഗത്തില്‍ നിന്നും ഉയര്‍്ന്നരുന്ന എതിര്‍പ്പുകളും, അദൃശ്യവിലക്കുകളും സ്വന്തംകഴിവും, ആത്മവിശ്വാസവുംകൊണ്ട്മറികടന്ന വ്യക്തി കൂടിയാണ് താമിയാശാന്‍.
സ്‌കൂള്‍വിദ്യാഭ്യാസംമുതലേവാദ്യപഠനം തുടങ്ങിയഅദ്ദേഹം 1982ല്‍ കലാമണ്ഡലത്തില്‍ചേര്‍ന്നു. താമിആശാന്റെ നേതൃത്വത്തില്‍ 1999 ലാണ ്കടവല്ലൂര്‍ഗവ.ഹൈസ്‌ക്കൂളില്‍ പഞ്ചവാദ്യസംഘംരൂപം കൊണ്ടത്. അതേവര്‍ഷംതന്നെ സംസ്ഥാന തലത്തില്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി. തുടര്‍്ന്നുളള നാല്‌വര്‍ഷവും ജേതാക്കളാവുകയുംചെയ്തു. കഠിന പരിശ്രമത്തിലൂടെ പകര്‍ത്തിയഅറിവുകള്‍ലളിതരുപേണെ പുതുതലമുറക്ക ്‌കൈമാറുന്നതിലെ താമിആശാന്റെ വൈദഗ്ദ്ധ്യമാണ് കടവല്ലൂര്‍സ്‌കൂളിലെ പഞ്ചവാദ്യസംഘത്തിന്റെ പ്രശസ്തി വര്‍ദ്ധിപ്പിച്ചത്.
വാദ്യകലാരംഗത്തെ നിരവധി പുരസ്‌കാരങ്ങളുംതാമിആശാന് ലഭിച്ചിട്ടുണ്ട്.
വാദ്യകലാ പ്രവര്‍ത്തനങ്ങളില്‍മുഴുകുന്നതിനോടൊപ്പം ജനപ്രതിനിധിയെന്ന നിലയില്‍കടവല്ലൂര്‍ ഗ്രാമപഞ്ചായത്തംഗമായുംസേവനമനുഷ്ഠിച്ചിട്ടുണ്ട്. 1940ല്‍ ചേന്ദന്റേയും, നീലയുടേയുംമകനായി ജനിച്ച താമി ആശാന്‍ 2016 ജൂലൈമാസത്തിലാണ്മരണമടഞ്ഞത്.
ത്. കേരളകലാമണ്ഡലം നിര്‍വാഹകസമിതിയംഗം ടി.കെ.വാസു. കെ. എന്‍ സുരേഷ്. കെ.ഇ സുധീര്‍. കെ.ജയശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *