കരിപ്പൂരില്‍ നിന്നും മൂന്ന് വിമാനങ്ങള്‍ സര്‍വ്വീസ് നിര്‍ത്തുന്നു.

കൊച്ചി: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള മൂന്ന് വിദേശ സര്‍വീസുകള്‍ നിര്‍ത്തുന്നു. യാത്രക്കാര്‍ കുറഞ്ഞതോടെയാണ് സര്‍വ്വീസുകള്‍ നിര്‍്തലാക്കാന്‍ തീരുമാനിച്ചത്.
ജെറ്റ് എയര്‍വെയ്സിന്റെ ദോഹ സര്‍വീസ് ജനുവരി ഒന്ന് മുതല്‍നിര്‍ത്തിവെക്കാനാണ് തീരുമാനം. ഇത്തിഹാദ് എയറിന്റെ അബുദാബി, ഒമാന്‍ എയര്‍വെയ്സിന്റെ മസ്‌കത്ത് എന്നീ സര്‍വീസുകളും പിന്‍വലിക്കും.ഇത്തിഹാദ് എയർലൈൻസ് കരിപ്പൂരിൽനിന്ന് ദിവസവും മൂന്ന് സർവീസ് നടത്തിയിരുന്നു. ഇതിൽ 8.30നുള്ള സർവീസാണ് നിർത്തിയത്. ജെറ്റ് എയർ മുബൈയിലേക്കുള്ള ആഭ്യന്തര സർവീസ് നിലനിർത്തിയിട്ടുണ്ട്. ഒമാൻ എയർ കരിപ്പൂരിൽനിന്ന് മസ്‌കത്തിലേക്ക് മാത്രമാണ് സർവീസ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *