രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി മധ്യപ്രദേശ്.

ഭോപ്പാല്‍: മധ്യപ്രദേശില്‍ മാറിമറയുന്ന ലീഡ്നില തിരഞ്ഞെടുപ്പ് ഫലത്തെ പ്രവചനാതീതമാക്കുന്നു കോണ്‍ഗ്രസിന്റെ കുതിപ്പിനെ പിടിച്ചുകെട്ടി മുന്നിലെത്തിയ ബിജെപി ഇപ്പോള്‍ പിന്നിലേക്ക് പോകുന്ന കാഴ്ചയാണ് .
കോണ്‍ഗ്രസിനേക്കാള്‍ അഞ്ച് സീറ്റ് പുറകിലാണ് ബിജെപി. എന്നാല്‍ ഏത് സമയവും മാറിമറിയാമെന്ന അവസ്ഥാണ് നിലനില്‍നില്‍ക്കുന്നത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമാണ് മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം. ബിജെപിയും കോണ്‍ഗ്രസും പല സീറ്റുകളിലും ജയിച്ചുവെന്ന തോന്നലുകളുണ്ടാക്കിയെങ്കിലും ഫലങ്ങള്‍ പിന്നീട് മാറിമറയുന്നതാണ് കണ്ടത്. സംസ്ഥാനത്ത് ഇരു പാര്‍ട്ടികളും നേരിട്ടാണ് ഏറ്റ് മുട്ടുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *