അപകടം, കുന്നംകുളം പഴഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു.

തൃശൂര്‍: കുന്നംകുളം ചൂണ്ടലില്‍ കെ എസ് ആര്‍ടി സി ബസ്സ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പഴഞ്ഞി അരുവായി ചെറുകര ചേമ്പ്രയില്‍ പ്രതീപിന്റെ മകന്‍ പ്രേംജിത്ത്് 26 ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 ഓടെയായിരുന്നു അപകടം. പുഴക്കല്‍ ശോഭ സിറ്റിയിലെ ജീവനക്കാരനായ പ്രേംജിത്ത് ജോലി സ്ഥലത്തേക്ക് പോകുംവഴി ചൂണ്ടല്‍ ബസ്‌റ്റോപ്പിന് സമീപമായിരുന്നു അപകടം. തൃശൂരില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക്് തെറിച്ച് വീണ് തലയ്ക്ക പരിക്കേറ്റ പ്രേംജി്തതിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അമലയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *