ഓസ്കർ പട്ടികയിൽ വീണ്ടും റസൂൽ പൂക്കുട്ടി; ഇടം പിടിച്ചത് നായകനായ ചിത്രം

ഒാസ്കറിനായി ഷോര്‍ട് ലിസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ റസൂല്‍ പൂക്കുട്ടി നായകനായെത്തുന്ന ദ സൗണ്ട് സ്റ്റോറി ഇടംനേടി. ചിത്രം ഒാസ്കറിനായി ഷോര്‍ട് ലിസ്റ്റ് ചെയ്തകാര്യം റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ പങ്കുവച്ചു. 347 ചിത്രങ്ങളാണ് ഒാസ്കറിനായി ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടത്. റസൂല്‍ പൂക്കുട്ടിയെന്ന ശബ്ദലേഖകന്റെ ജീവിതയാത്ര പറയുന്ന ചിത്രത്തില്‍ തൃശൂര്‍ പൂരത്തിന്റെ ശബ്ദഘോഷം 128 ട്രാക്കിലൂെട പകര്‍ത്തിയെടുത്തിരുന്നു. മലയാളം, ഇംഗ്ളിഷ്, തമിഴ് ഭാഷകളില്‍ നിര്‍മിച്ച ചിത്രത്തിന്റെ സംവിധാനം പ്രസാദ് പ്രഭാകറാണ് നിര്‍വഹിച്ചത്. ഫെബ്രുവരി 22നാണ് ഒാസ്കര്‍ പ്രഖ്യാപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *