മുത്വലാഖ് വിഷയത്തില്‍ വീഴ്ച. പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ നപടിയുണ്ടാകും.

വിശദീകരണം തൃപ്തികരമല്ലെന്ന് ലീഗ്

മലപ്പുറം: മുത്വലാഖ് വിഷയത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്ക് വീഴ്ച്ച പറ്റിയെന്നും തുടര്‍ നടപടികള്‍ ആലോചിച്ചു തീരുമാനിക്കുമെന്നും ദേശീയ ഉന്നതാധികാര സമതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്തു നിന്ന് ജാഗ്രത കുറവുണ്ടായതായും ഇതു ഒഴിവാക്കാമായിരുന്നുവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
മുത്വലാഖ് സംബന്ധിച്ച പാര്‍ലിമന്റ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറികൂടിയായ പി.കെ കുഞ്ഞാലികുട്ടിയോട് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിശദീകരണം തേടിയിരുന്നു. ഇത് നല്‍കിയിരുന്ന മറുപടി പാര്‍ട്ടിക്ക് തൃപ്തികരമായിട്ടില്ലെന്നുമാണ് പറയുന്നത്്
ജാഗ്രതക്കുറവ് പാര്‍ട്ടി നേതൃത്വത്തിന് ബോധ്യപ്പെട്ട പശ്ചാതലത്തിലാണ് പാര്‍ട്ടി ദേശീയ നേതൃത്വം വിശദീകരണം തേടിയത്.
അതിനിടെ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ മലപ്പുറം വേങ്ങരയിലെ വീട്ടിലേക്ക് ഐ.എന്‍.എല്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കനത്ത പൊലിസ് സുരക്ഷയും വന്‍ മാധ്യമപ്പടയും സ്ഥലത്തെത്തിയെങ്കിലും ഐ.എന്‍.എല്ലിന്റെ സംസ്ഥാന നേതാക്കളടക്കം വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് സമരത്തിനെത്തിയത്. മുത്വലാഖ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാത്ത മലപ്പുറം എം.പി പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് അംഗത്വം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
ഒരു കല്യാണവും ചന്ദ്രിക പത്രത്തിന്റെ ഗവേണിംഗ് ബോര്‍ഡി യോഗവും ഉണ്ടായിരുന്നു. പുറത്ത് നിന്നുള്ളവര്‍ എത്തുന്ന വളരെ പ്രധാനപ്പെട്ട യോഗമായിരുന്നു ഇതാണ് പാര്‍ലമെന്റിലെ മുത്വലാഖ് ചര്‍ച്ചയില്‍ നിന്നും വിട്ടു നിന്നതിന് വിശദീകരണമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറയുന്നത്.
മുത്വലാഖിനെ എന്നും എതിര്‍ത്തയാളാണ് താനെന്നും വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത് പൊടുന്നനെയുള്ള തീരുമാനമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വോട്ടെടുപ്പ് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും സഭയില്‍ എത്തുമായിരുന്നു. കെ.ടി ജലീലിനെതിരെ പ്രക്ഷോഭം നടക്കുന്ന ഘട്ടത്തില്‍ തന്നെ വിമര്‍ശിക്കാനുള്ള പിടിവള്ളിയായാണ് സി.പി.എം ഇതിനെ കാണുന്നത്്. സി.പി.എമ്മിന്റെ നാല് പേര്‍ ഈ ദിവസം ലോക്സഭയില്‍ ഉണ്ടായിരുന്നില്ല. എന്ത് കൊണ്ട് അത് പറയുന്നില്ല.
കേരളത്തില്‍ നിന്നുള്ള ഒരു സി.പി.എം എം.പിയും മുത്വലാഖ് ബില്‍ സംബന്ധിച്ച് ലോക്സഭയില്‍ സംസാരിച്ചിട്ടില്ല. ബംഗാളില്‍ നിന്നുള്ള അംഗമാണ് സംസാരിച്ചത്. മുത്വലാഖ് ചര്‍ച്ച, നിലപാട്, തന്ത്രം എന്നിവ സംബന്ധിച്ച് ഇ.ടി മുഹമ്മദ് ബഷീറുമായി കൂടി ആലോചിച്ചിരുന്നു. പാര്‍ട്ടി അച്ചടക്കത്തിന്റെ ഭാഗമായി ഹൈദരലി തങ്ങള്‍ക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജോലി തിരക്ക് കൂടുതലാണ്. ചുമതലകള്‍ നിര്‍വ്വഹിച്ച് തീര്‍ക്കാനാകുന്നില്ല. കേരളത്തില്‍ ഒരുപാട് ഉത്തരവാദിത്വങ്ങള്‍ ഉണ്ട. അത് കൊണ്ടാണ് ഡല്‍ഹില്‍ പല പ്രധാന സന്ദര്‍ഭങ്ങളിലും എത്താനാകാത്തതെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.
എന്നാല്‍ കേരളത്തിന്റെ ഒപ്പം സമുദായത്തിന്റെ പ്രതിനിധിയെന്ന ലേബലില് ലോകസഭയിലെത്തിയ കുഞ്ഞാലക്കുട്ടി ഏറെ ഗൗരവമായി സമുദായം കാണുന്ന ബില്ലിന്റെ ചര്‍്ച്ചയിലുംവോട്ടെടുപ്പിലും പങ്കെടുക്കാതിരുന്നത് മത നേതാക്കള്‍്കകിടിയിലും അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരെ കടലാസിലെങ്കിലും നടപടിയെടുക്കേണ്ട അവസ്ഥയിലേക്കാണ് ലീഗ്.

Leave a Reply

Your email address will not be published. Required fields are marked *