കുന്നംകുളം ബസ്റ്റാന്റ് നിര്‍മ്മാണത്തിന് വീണ്ടും ചുവപ്പു നാട, ഉദ്ഘാടനവും, പ്രസ്താവനയും വെറുതെയാവമോ..?

ടെക്ക്്‌നിക്കല് സെങ്ങ്ഷന്‍ ലഭിക്കാത്തതിനാല്‍ നിര്‍മ്മാണ കരാറുണ്ടാക്കാനായില്ല.
2018 നവംബറില്‍ നിര്‍മ്മാണം ആരംഭിച്ച് 2019 നവംബറില്‍ പ്രവര്‍ത്തിപ്പിക്കുമെന്നായിരുന്നു നഗരസഭ നല്‍കിയിരുന്ന ഉറപ്പ്്. എന്നാല്‍ 2019 ജനുവരി ആയിട്ടും കരറുണ്ടാക്കാന്‍ പോലുമായിട്ടില്ല എന്നത് ബസ്റ്റാന്റ് നിര്‍മ്മാണം വീണ്ടും അനിശ്ചിതത്വത്തിലേക്കാണ് എന്നതിന്റെ സൂചനയാണ്.


കുന്നംകുളം: നഗരത്തിന്റെ സ്വപന പദ്ധതിയായ നിര്‍ദ്ധിഷ്ട ബസ്റ്റാന്റ് നിര്‍മ്മാണത്തിന് വീണ്ടും ചുവപ്പു നാട. നിര്‍മ്മാണത്തിനാവശ്യമായ നിയമ കടമ്പകള്‍ മറികടക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ നഗരസഭക്ക് ഇനിയും ആയില്ലെന്നാണ് ആക്ഷേപം.
ടെക്‌നിക്കല്‍ അനുമതി ഇനിയും ലഭ്യമാകാത്ത പദധതി നിര്‍മ്മാണോദ്ഘാടനം നടത്തുകയും, 2018 നവംബറില്‍ പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന നഗരസഭ പ്രസ്താവന നടത്തിയിരുന്നുവെങ്കിലും പദ്ധതിക്ക് ഇതുവരേയും ടെക്‌നിക്കല്‍ അനുമതി ലഭിച്ചിട്ടില്ല. ഇതിന് ശേഷം മാത്രമേ നിര്‍മ്മാണം ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയുമായി കരാറുണ്ടാക്കാനാകൂ. നിര്‍മ്മാണ കമ്പനിയുമായി കരാറുണ്ടാക്കുക കൂടി ചെയ്യാതെ നിര്‍മ്മാണം ആരംഭിക്കുമെന്ന് കാട്ടി മൂന്നാം തവണയും ആര്‍ഭാഡമായി തറക്കല്ലിട്ട് ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് മുന്‍ നഗരസഭ ചെയര്‍മാന്‍ സി വി ബേബി പറഞ്ഞു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ബസ്‌ററാന്റ് നിര്‍മ്മാണം വിത്യസ്ഥങ്ങളായി തടസങ്ങളും, കോടതി വ്യവരാഹവും മൂലം തടസപെട്ടിരിക്കുകയായിരുന്നു. പുതി നഗരസഭ ഭരണ സമതി മന്ത്രി എ സി മൊയ്തീന്റെ പരിശ്രമം കൂടി ഉപയോഗപെടുത്തിയാണ് അത്യാധുനിക ടെര്‍മിനല്‍ നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തത്. മന്ത്രി യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നാല് കോടി മുപ്പത്തഞ്ച ്‌ലക്ഷംരൂപ ചിലവട്ട് ഷോപിംഗ് കോപ്ലക്‌സും, നഗരസഭ അര്‍ബണ്‍ ഭാഹ്കില്‍ നിന്നും 8.5 കോടി രൂപ വായപയും ചേര്‍ത്ത് 90000 ചതുരശ് അടി വിസ്തീര്‍ണ്ണമുള്ള ബസ്റ്റാന്റ് ടെര്‍മിനല്‍ കംഷോപിംഗ് കോപ്ലക്‌സ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത 2018 നവംബര്‍ 12 ന് ആഘോഷപൂര്‍വ്വം തറക്കല്ലിടുകയും ചെയ്തു. എന്നാല്‍ നിര്‍മ്മാണത്തിനാവശ്യമായ നിയമ നടപടികള്‍ ഇനിയും പൂര്‍ത്തിയാക്കുകയോ നിര്‍മ്മാണം ഏറ്റെടുക്കാമെന്ന് ഉറപ്പ് നല്‍കിയ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുമായി കരാറുണ്ടാക്കുകയോ ചെയ്തിട്ടില്ല. ബസ്റ്റാന്റ് നിര്‍മ്മാണത്തിന്റെ ഭാഗമായി നിലവിലെ കെട്ടിടത്തിന്റെ മുന്‍ഭാഗം പൊളിക്കുന്നതിന് വേണ്ടി വിളിച്ചു ചേര്‍ത്ത കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളിയുണ്ടായതും, ഭരണ പ്രതിപക്ഷ കക്ഷികള്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. എന്നാല്‍ ടെ എസ് പോലുമില്ലാത്ത പ്രവര്‍ത്തിയുടെ ഇടയിലുണ്ടാകേണ്ട പ്രവര്‍ത്തനത്തെ ചൊല്ലിയുണ്ടായ തര്‍ക്കം പോലും നിലവില്‍ നാടകമായിരുന്നോ എന്ന് സംശയിക്കേണ്ട അവസ്ഥയിലാണ്. ടി എസ് ലഭ്യമായിട്ടില്ലെന്ന് മാത്രമല്ല. ചീഫ് സെക്രട്ടറി പൊതുമരാമത്ത് കൈമാറിയ ഫയലില്‍ വിയോജന കുറിപ്പ് രേഖപെടുത്തിയതായും ബേബി പറയുന്നു.
ടി എസ് ലഭിച്ചിട്ടില്ലെന്ന്ത് സത്യമാണെന്നും, എന്നാല്‍ ഇത് ലഭ്യമാക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്ന് പൊതു മരാമത്ത് സ്ഥിരം സമതി അധ്യക്ഷന്‍ ഷാജി ആലിക്കല്‍ പറഞ്ഞു. ടി എസ് നല്‍കേണ്ട ഉദ്ധ്യേഗസ്ഥന്‍ ഇപ്പോള്‍ ലീവിലാണ്. ഒപ്പം ചീഫ് സെക്രട്ടറിയുടെ വിയോജനകുറിപ്പുമുണ്ടെന്നതാണ് നിലവിലെ പ്രയാസം, ഇത് എത്രയും പെട്ടന്ന്് മറികടന്ന് നിര്‍മ്മാണം ആരംഭിക്കാനാകുമെന്ന് പ്രതീകഷയുണ്ടെന്നും എന്നാല്‍ അത് എന്ന് ആരംഭിക്കുമെന്നത് സംമ്പന്ധിച്ച് ഊരാളങ്കല്‍ സൊസൈറ്റിയുമായി കരാറുണ്ടാക്കിയിതിന് മാത്രമേ പറയാനാകൂ എന്നും ഷാജി പറയുന്നു.ഫയലുകള്‍ ഇത്തരത്തിലാണ് നീങ്ങുന്നതെങ്കില്‍ മുന്‍ ഭരണ സമതികള്‍ക്കുണ്ടായത് പോലെ ഇനിയും അടുത്ത ഇലക്ഷന്‍ സമയത്ത് പുതിയ നിര്‍മ്മാണോദ്ഘാടനം കൂടി നഗരം കാണേണ്ടിവരുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *