നമുക്ക് ഒരു ഒരു എയര്‍ ആംബുലന്‍സ് വേണോ..? മലയാളം ചര്‍ച്ച ചെയ്യുന്നു.

ഇന്ന്‌ രാവിലെ മുതല്‍ കേരളത്തിലെ സമൂഹമാധ്യമങ്ങളില്‍ തുടരുന്ന ചോദ്യമാണിത്.

15 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ജീവന് വേണ്ടി മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് വായു വേഗത്തില്‍ വരുന്ന ആംബുലന്‍സിന് റോഡ് സജ്ജമാക്കാന്‍ ആവശ്യവുമായി തുടങ്ങിയ ചര്‍ച്ച അതി ഗൗരവമായി എത്തിയത് ഒരു എയര്‍ ആംബുലന്‍സിലേക്കാണ്.

കുന്നംകുളം സ്വദേശിയായ ബാഗ്ലൂരില്‍ ജോലി ചെയ്യുന്ന ലിജോ ചീരന്‍ ജോസ് ആണ് ചര്‍ച്ചക്ക തുടക്കമിട്ടത്.
ലിജോയുടെ പോസ്റ്റ് ഇങ്ങിനെയാണ്

എല്ലാ പാര്‍ട്ടിക്കാര്‍ക്കും വോട്ട് ചോദിച്ചു കറങ്ങാന്‍ ഹെലികോപ്റ്ററുണ്ട് അടിയന്തരമായി ഒരു കുട്ടിയെ ഒരാശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയില്‍ എത്തിക്കാന്‍ 10-15 മണിക്കൂറില്‍ ആംബുലന്‍സില്‍ യാത്ര ചെയ്യണം .

അതിനു എത്തിയ മറുപടികള്‍ നിരവധിയാണ്.
പക്ഷെ രസകരമായ മറുപടികളില്‍ ഒന്ന് ഇതാണ്.

എല്ലാവരും വഴി മാറിക്കൊടുക്കുക…. ഹെലിക്കോപ്റ്റര്‍ രാഷ്ട്രീയക്കാര്‍ക്ക് മാത്രമുള്ളതാണ്….
നികുതി കൊടുക്കുന്ന ജനങ്ങളുടെ ജീവന്‍ പോയാലും ഇങ്ങനെ ഒക്കെ മതി.

മണിക്കൂറുകള്‍ക്കകം ആകാശ മാര്‍ഗ്ഗം തിരുവനന്തപുരത്ത് എത്തിക്കാവുന്ന സാഹചര്യമുണ്ടായിട്ടും റോഡിനെ ആശ്രയിക്കേണ്ടി വരുന്നത് നിയമ തടസ്സവും സാമ്പിത്തികവുമാണ്. സര്‍ക്കാര്‍ സംവിധാനത്തിലോ,
ജീകാരുണ്യ മേഖലയിലോ ഇത്തരം സര്‍വ്വീസ് ഉണ്ടായാലേ കാര്യമുണ്ടാകൂ.
ഇന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഓട്ടോറിക്ഷകള്‍ക്ക് സമാനമായി ഹെലികോപ്റ്ററുകള്‍ പാഞ്ഞു നടക്കുന്ന കേരളത്തിലാണ് ഒരു കുഞ്ഞിന്റെ ജീവനുമായി ആംബുലന്‍സ് വേഗയാത്ര നടത്തുന്നത്.
ജീവന്‍ കുഞ്ഞിന്റേത് മാത്രമല്ല.
ആംബുലന്‍സ് ഓടിക്കുന്നവനും കൂട്ടിരിക്കുന്നവനുമുണ്ട്.

മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വ ജീവന്‍ പണയം വെക്കുന്ന സുഹൃത്തുക്കള്‍ക്കും,
അതിന് വേണ്ടി റോഡില്‍ കനത്തചൂടില്‍ ഒരുകി ഒലിക്കുന്ന ഒരു വലിയ കൂട്ടം യുവാക്കള്‍ക്കുമുണ്ട്.
ഇത് ഒരു പുനര്‍ചിന്തനത്തിനുള്ള ചര്‍ച്ചക്ക് വഴി വെക്കുമോ..
ഒരു കുഞ്ഞിന്റെ ജീവന് വേണ്ടിയുള്ള ഈ ചര്‍ച്ച ഇനി ഒരായിരെ ജീവനുകള്‍ക്ക് ഉപകരാപ്രതമാരും വിധം മാറ്റി വരക്കാനാകുമോ എന്ന ചിന്തയാണ് ചര്‍ച്ചകള്‍ നല്‍കുന്നത്.
തിരഞ്ഞെടുപ്പ് ചൂടില്‍ സര്‍ക്കാരിനോ, നേതൃത്വത്തിനോ കാണാനാകില്ലെങ്കിലും അവര്‍ക്ക് മുന്നില്‍ എത്തും വരേ ഈ ചര്‍ച്ച തുടരുമോ എന്നതും കാത്തിരുന്നു കാണാം.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: