ഗുജറാത്തില്‍ കാറില്‍ ട്രക്കുകള്‍ ഇടിച്ച് ഒരു കുടുംബത്തിലെ പത്ത് പേര്‍ മരിച്ചു

കച്ച്: ഗുജറാത്തില്‍ കാറില്‍ ട്രക്കുകള്‍ ഇടിച്ച് ഒരു കുടുംബത്തിലെ പത്ത് പേര്‍ മരിച്ചു. കാറില്‍ രണ്ട് ട്രക്കുകള്‍ ഇടിച്ചായിരുന്നു അപകടം. ഭചാവു ദേശീയപാതയില്‍ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.

ഡിവൈഡര്‍ മറികടന്നെത്തിയ ട്രെയിലര്‍ ട്രക്ക് പെട്ടെന്ന് ബ്രെയ്ക്കിട്ടതാണ് അപകട കാരണം. ട്രെയിലറില്‍ പിന്നാലെയെത്തിയ എസ്യുവി ഇടിച്ചു. കാറിനു തൊട്ടു പിറകില്‍ വന്ന മറ്റൊരു ട്രക്ക് കാറിനു പിറകിലും ഇടിച്ചു.
രണ്ട് ട്രക്കുകള്‍ക്കിടയില്‍ പെട്ട് പൂര്‍ണമായും തകര്‍ന്ന കാറില്‍ 11 പേരുണ്ടായിരുന്നു. ഇവരില്‍ പത്തുപേരും മരിച്ചു. ഭൂജില്‍ നിന്നും ഭചാവുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു കുടുംബം. മരിച്ചവര് ഭുജ് നിവാസികളാണ്.

സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *