ബാലുശേരി സ്വദേശികളായ അഭിരാം(23), ആദിത്ത് (25)എന്നിവരാണ് മരിച്ചത്.

കോഴിക്കോട് : നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു.
കോഴിക്കോട് ബാലുശേരി സ്വദേശികളായ അഭിരാം(23), ആദിത്ത് (25)എന്നിവരാണ് മരിച്ചത്. കാറോടിച്ചിരുന്ന അഖിൽ(25) പരിക്കുകളോടെ രക്ഷപ്പെട്ടു.

ബുധനാഴ്ച പുലർച്ചെ കുമ്പൽഗോഡിലാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കാർ നിർത്തിയിട്ടിരുന്ന കോൺക്രീറ്റ് മിക്സിങ് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.
അഭിരാമും ആദിത്തും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.
മൃതദേഹം രാജരാജേശ്വരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ് മോർട്ടം വൈകുന്നേരം നടക്കും. പരിക്കേറ്റ അഖിലിനെ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു