തിരുവത്രയിൽ ഇടത് മുന്നണി തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും

ചാവക്കാട്:  തൃശൂർ ലോക് സഭാ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഇടത് മുന്നണി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.

തിരുവത്ര അതിർത്തിയിൽ നിന്നാരംഭിച്ച റാലിക്കുശേഷം നടന്ന പൊതുയോഗം സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവും മുന്‍ മന്ത്രിയുമായ കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
എല്‍.ഡി.എഫ് ചാവക്കാട് വെസ്റ്റ് കമ്മിറ്റി തെരഞ്ഞെടുപ്പ് പൊതുയോഗം തിരുവത്രയിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇടത് അനുകൂല തരംഗമാണ്.  കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ആവേശത്തോടേയാണ് ഇടതു മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നതിനാൽ  ഇത്തവണ ഇടത് മുന്നണി സ്ഥാനാർഥികൾ മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറര്‍ എം.ആര്‍.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ.എം.സതീന്ദ്രന്‍, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി പി.ബി.അനൂപ്, മുൻ എം.എൽ.എ പിയടി. കുഞ്ഞുമഹമ്മദ്, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.കെ.സുധീരന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. മുബാറക്ക്,

കെ.എച്ച്.സലാം, ഐ.കെ.ഹൈദരാലി, ഷീജ പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു. റാലിക്ക് പി.പി.നാരായണന്‍,കെ.എം.അലി, എ.സി.ആനന്ദന്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: