ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ചേലക്കര:ചേലക്കര ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവനിൽ കുരുമുളക് വള്ളികൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബഹു:ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ ഗായത്രി ജയൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എസ് ശ്രീകുമാർ കൃഷി ഭവൻ കാർഷിക വികസന സമിതി അംഗം പി എസ് ശ്രീദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.കൃഷി ആഫീസർ . വിഷ്ണു കൃഷി അസിസ്റ്റന്റ്മാരായ പ്രകാശൻ, ഗോപാലകൃഷ്ണൻ, മിനി എന്നിവർ നേതൃത്വം നൽകി.