‘100 ഈയേഴ്‌സ് ഓഫ് ക്രിസോസ്റ്റം’ സംവിധായകന്‍ ബ്ലസിയുടെ പുതിയ കാഴ്ച.

ജെയ്‌സപ്പന്‍ മത്തായി.

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപൊലീത്തയെപ്പറ്റി ബ്ലെസി നിര്‍മിച്ച ‘100 ഈയേഴ്‌സ് ഓഫ് ക്രിസോസ്റ്റം’ എന്ന ഡോക്യുമെന്ററിക്ക് ഗിന്നസ് ലോക റെക്കോഡില്‍ ഇടം നേടി.
ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡോക്യുമെന്ററി ഫിലിം എന്ന പദവിയാണ് ലഭിച്ചത്.


48 മണിക്കൂര്‍ 10 മിനിറ്റാണ് ദൈര്‍ഘ്യം.

നാല് വര്‍ഷത്തെ ശ്രമകരമായ പ്രയത്‌നത്തിലൂടെയാണ് ഡോക്യുമെന്ററി പൂര്‍ത്തീകരിച്ചത്. 21 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ റെക്കോഡ് മറികടന്നാണ് ക്രിസോസ്റ്റത്തിന്റെ 100 വര്‍ഷങ്ങള്‍ റെക്കോഡ് നേടിയത്.
2015 – മെയ് ഒന്നിന് വചന സന്ദേശം പ്രതിധ്വനിക്കുന്ന മാരാമണ്ണിന്റെ അനുഗ്രഹവുമായി ബ്ലെസ്സി ഡല്‍ഹി,വെല്ലൂര്‍, അങ്കോല,തിരുവനന്തപുരം,എറണാകുളം,ആലുവ,തൃശൂര്‍,എടപ്പാള്‍, കോഴിക്കോട് തിരുവല്ല എന്നിവിടങ്ങളിലായി വര്‍ഷങ്ങള്‍ നീണ്ട ചീത്രീകരണത്തിനൊടുവിലാണ് ലോകത്തെ ത്‌ന്നെ അറ്റവും ദൈര്‍ഘ്യമേറിയ ’00 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം’പൂര്‍ത്തികരിച്ചത്്
വിത്യസ്ഥങ്ങളായ കാഴ്ചകളുമായി മലയാളിയെ പലപ്പോഴും അല്‍ഭുതപെടുത്തിയ സംവിധായകന്‍ ബ്ലസി തന്നെയാണ് ഡോക്യുമന്ററിയുടെ നിര്‍മ്മാണവും, രചനയും, സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.
ജാതിമതങ്ങള്‍ക്ക് അതീതനായി മനുഷ്യനില്‍ ഈശ്വരനെ ദര്‍ശിക്കാന്‍ ആഹ്വാനം ചെയ്യുന്ന തിരുമേനിയുടെ ജീവിതവും ചിന്തകളും ദര്‍ശനങ്ങളും വരും തലമുറയ്ക്കും വെളിച്ചമാകാന്‍ ഈ ഡോക്യുമെന്ററി സാധ്യമാക്കണമെന്നുള്ള ആത്മാര്‍ഥമായ ആഗ്രഹമാണ് ഈ ഉദ്യമത്തിന് പിന്നിലെന്നാണ് ബ്ലസി പറയുന്നത്.
സന്‍സര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി സെന്‍സര്‍ ചെയ്യുന്നത്. ഏഴു ദിവസം തുടര്‍ച്ചയായി കണ്ടു തീര്‍ത്താണ് ഇതിന് യു സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.


മുന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി, വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോഡി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുഖ്യമന്ത്രി പിണറായി വിജയന്‍,
സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, എം ടി വാസുദേവന്‍ നായര്‍, ഒഎന്‍വി കുറുപ്പ് തുടങ്ങിയവര്‍ ഡോക്യുമെന്ററിയില്‍ സംസാരിക്കുന്നുണ്ട്.