എടപ്പാള്‍;ചൊവ്വാഴ്ച്ച രാത്രി മുതല്‍ കോഴിക്കോട് റോഡിലൂടേയുള്ള പ്രവേശനം പൂര്‍ണ്ണമായും നിരോധിക്കും.

നിലവില്‍ റോഡിന്റെ വലത് വശത്ത് കൂടി വാഹനങ്ങള്‍ കടത്തി വിട്ടിരുന്നു

എടപ്പാള്‍ : എടപ്പാള്‍ ജംഗ്ഷനില്‍ നടക്കുന്ന മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള പൈലിങ് നിര്‍മ്മാണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച്ച രാത്രി മുതല്‍ കോഴിക്കോട് റോഡിലൂടേയുള്ള പ്രവേശനം പൂര്‍ണ്ണമായും നിരോധിക്കും.നിലവില്‍ റോഡിന്റെ വലത് വശത്ത് കൂടി വാഹനങ്ങള്‍ കടത്തി വിട്ടിരുന്നു.കോഴിക്കോട് റോഡിലേക്ക് പ്രവേശിക്കേണ്ട കാറുള്‍പ്പടേയുള്ള വാഹനങ്ങള്‍ പഴയ ബ്‌ളോക് വഴി വേണം കോഴിക്കോട് റോഡിലെത്താന്‍. ഓട്ടോ, ഇരു ചക്ര വാഹനങ്ങള്‍ക്ക് എടപ്പാള്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വഴി ഐ ടി ഐ റോഡ് വഴിയും,കുട്ടത്ത് റോഡ് വഴി അണ്ണക്കമ്പാട് വഴിയും കോഴിക്കോട് റോഡിലെത്താം.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: