വനിതാ മതില്‍ ചരിത്ര മതിലാകുന്നു. മതിലിനെത്തുന്നവര്‍ ലക്ഷങ്ങള്‍

കൊച്ചി: നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനായി വിവിധ സംഘടനകളുടെ പിന്തുണയോടെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് ഇനി മിനുറ്റുകള്‍ മാത്രം. വിനാതാ മതില്‍ ചരിത്രമതിലാകുമെന്നാണ് അവസാന സമയത്ത് മതിലോട് കണ്ണിചേരാനെത്തന്നവരുടെ പ്രാധിനിത്യം വിളിച്ചു പറയുന്നത് വൈകിട്ട് നാലിന് കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍. വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയിരുന്നു. ശബരിമല വിധിക്ക് ശേഷം ഉയര്‍ന്ന വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാമുള്ള മറുപടി വനിതാ മതിലിലൂടെ നല്‍കാനാണ് സര്‍ക്കാറിന്റേയും സിപിഎമ്മിന്റെയും ശ്രമം. പാര്‍ട്ടിയെയും, പാര്‍ട്ടി പ്രവര്‍ത്തകരേക്കാളും ആവേശത്തില്‍ മറ്റു സമുധായിക സംഘടനകള്‍ മതിലിലേക്ക് കണ്ണിചേരാനെത്തുന്നത് നിലവിലുള്ള മുഴുവന്‍ ഊഹാപോഹങ്ങളും തകര്‍ക്കപെടുകയാണ്

ഡിസംബര്‍ ഒന്നിന് മതില്‍ തീര്‍ക്കാനുള്ള പ്രഖ്യാപനം വന്നത് മുതല്‍ സംസ്ഥാനത്തെ പ്രധാന ചര്‍ച്ച ആരൊക്കെ മതിലിനൊപ്പമുണ്ട്, മതിലിന് പുറത്തുണ്ട് എന്നതായിരുന്നു. ശബരിമലയില്‍ സുപ്രീം കോടതിയുടെ യുവതീപ്രവേശനവിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാറിനെതിരെ വിശ്വാസികളുടെ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നു വന്നത്. കോണ്‍ഗ്രസ്സും ബിജെപിയും വിശ്വാസികള്‍ക്കൊപ്പം നിലയുറപ്പിച്ചതോടെയാണ് സര്‍ക്കാര്‍ നവോത്ഥാനമൂല്യം ഉയര്‍ത്തിയുള്ള പ്രതിരോധ മതില്‍ തീര്‍ക്കാനൊരുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *