2000 രൂപ നോട്ട്, അച്ചടി നിര്‍ത്തിയിട്ടില്ലെന്ന് കേന്ദ്രം.


ദില്ലി.രണ്ടായിരം രൂപാ നോട്ടിന്റെ അച്ചടി നിര്‍ത്തിയെന്ന വാര്‍ത്തകളെ തള്ളി കേന്ദ്രം. ഇത്തരത്തില്‍ ഒരു തീരുമാനവും ആര്‍ബിഐയോ സര്‍ക്കാരോ കൈക്കൊണ്ടിട്ടില്ലെന്ന് ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു.
ഭാവിയിലെ ആവശ്യത്തെ മുന്‍നിര്‍ത്തിയാണ് നോട്ടുകള്‍ അച്ചടിക്കുന്നത്. സമ്പദ് വ്യവസ്ഥയില്‍ ഇപ്പോള്‍ തന്നെ ആവശ്യത്തിലധികം 2,000 രൂപാ നോട്ടുകള്‍ ഉണ്ട്. ഇപ്പോള്‍ സര്‍ക്കുലേഷനിലുള്ള 35 ശതമാനം നോട്ടുകളും 2,000 രൂപാ നോട്ടുകളാണെന്നും ഗാര്‍ഗ് പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കാനും നികുതി വെട്ടിക്കാനുമെല്ലാം 2000 രൂപാ നോട്ടുകള്‍ വലിയ തോതില്‍ ഉപയോഗിക്കുന്നതിനാലാണ് നോട്ടിന്റെ അച്ചടി നിര്‍ത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.
ആര്‍ബിഐ കണക്കുകള്‍ അനുസരിച്ച് 2017 മാര്‍ച്ച് അവസാനം വരെ 3,285 ദശലക്ഷം 2000 രൂപാ നോട്ടുകള്‍ സര്‍ക്കുലേഷനില്‍ ഉണ്ടായിരുന്നു. കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇത് 3,363 ദശലക്ഷമായി. എണ്ണത്തില്‍ വളരെ ചെറിയ വര്‍ദ്ധനവേ ഇക്കാലയളവില്‍ ഉണ്ടായിട്ടുള്ളൂ. എങ്കിലും ആകെ സര്‍ക്കുലേഷനില്‍ ഉള്ള 18,037 ബില്യണ്‍ കറന്‍സികളില്‍ 37.3 ശതമാനവും 2,000 രൂപാ നോട്ടുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *