ബി ജെ പി സംഘം രാഷ്ട്രപതിയെ കാണുന്നു. രാ്ഷ്ട്രീയ ശ്രദ്ധ ദില്ലിയിലേക്ക്.


ദില്ലി: ശബരിമല വിഷയത്തില്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തി തെളിവെടുത്ത ബി.ജെ.പി പ്രതിനിധി സംഘം ഇന്ന് രാഷ്ട്രപതിയെ കാണും.
വി.മുരളീധരന്‍ അടക്കമുള്ള ബി ജെ പിയുടെ ഉന്നത് നേതാക്കളാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണുന്നത്.പാര്‍ട്ടി തലത്തില്‍ നിശ്ചയിച്ച പരിപാടിയാണെങ്കിലും കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടതോടെയാണ്് കൂടിക്കാഴ്ച്് രാഷ്ട്രീയ ശ്രദ്ധേയമാകുന്നത്.
രാഷ്ട്രപതിയുമായി സംഘം ഏതൊക്കെ വിഷയത്തിലാണ് ചര്‍ച്ചകള്‍ നടത്തുകയെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ശബരിമലയിലെ സ്ഥിതിഗതികള്‍ പഠിക്കുന്നതിനായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് നാലംഗ എം.പിമാരുടെ സംഘത്തെ നിയോഗിച്ചിരുന്നത്. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എം.പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ പട്ടികജാതി മോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ വിനോദ് സോംകാര്‍ എം.പി, പ്രഹ്ലാദ് ജോഷി എം.പി, നളിന്‍ കുമാര്‍ കട്ടീല്‍ എം.പി എന്നിവരാണുള്ളത്. കേരളത്തിലെത്തിയ സംഘം ശബരിമലയിലും മറ്റിടങ്ങളിലും തെളിവെടുപ്പ് നടത്തിയിരുന്നു. ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ സംഘം ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ഇക്കാര്യത്തില്‍ പരിഹാരം കാണണമെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തെ കണ്ട് നിവേദനം നല്‍കിയാണ് സംഘം മടങ്ങിയത്. ഇന്നത്തെ കൂടി കാഴ്ച ഏറഎ ഗൗരവത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *